Challenger App

No.1 PSC Learning App

1M+ Downloads
സ്വന്തം കണ്ണിലൂടെ അല്ലാതെ മറ്റൊരാളുടെ കണ്ണിലൂടെ ലോകത്തെ കാണാനുള്ള കഴിവില്ലായ്മ ?

Aകൺസർവേഷൻ

Bഅഹം കേന്ദ്രീകൃത ചിന്ത

Cവസ്തു സ്ഥിരത

Dഇറിവേഴ്സ്ബിലിറ്റി

Answer:

B. അഹം കേന്ദ്രീകൃത ചിന്ത

Read Explanation:

അഹം കേന്ദ്രീകൃത ചിന്ത (Egocentric thought)

  • പിയാഷെയുടെ പ്രാഗ് മനോവ്യാപാരംഘട്ടം / മനോ വ്യാപാര പൂർവ്വഘട്ടം (രണ്ടു മുതൽ ഏഴു വയസ്സു വരെ) - ഈ ഘട്ടത്തിൽ വരുന്നതാണ് അഹം കേന്ദ്രീകൃത ചിന്ത
  • തന്നെ കേന്ദ്രീകരിച്ചായിരിക്കും ഈ ഘട്ടത്തിലെ കുട്ടികളുടെ ചിന്ത.
  • മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സംഭവങ്ങളെ നോക്കി കാണാൻ കുട്ടിക്ക് കഴിയില്ല.
  • താൻ കാണുന്നത് പോലെ തന്നെയാണ് മറ്റുള്ളവരും ലോകത്തെ കാണുന്നതെന്നായിരിക്കും കുട്ടി കരുതുക.
  • സമപ്രായക്കാരുമായി അടുത്തിടപഴകുന്നതിലൂടെ ഈ തോന്നൽ അപ്രത്യക്ഷമാവുന്നു.

Related Questions:

ശേഖരിക്കപ്പെട്ട ആശയങ്ങൾ ഓർമ്മയിൽ കുറച്ച് കാലത്തേക്ക് നിലനിർത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് :
ജ്ഞാത്യ വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നം ചിന്തയാണെന്ന് അഭിപ്രായപ്പെട്ടത് ആര് ?
മനുഷ്യൻറെ ഉന്നതതല മാനസിക പ്രവർത്തനങ്ങളായ ശ്രദ്ധ, ഓർമ്മ, യുക്തിചിന്ത, ഗ്രഹണം, പ്രശ്നപരിഹാരശേഷി തുടങ്ങിയവയെ കുറിച്ച് പഠിക്കുന്ന മനശാസ്ത്ര മേഖല ?
യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :
താഴെപ്പറയുന്നവയിൽ നോം ചോംസ്കിയു മായി ബന്ധപ്പെട്ട ശരിയായ സൂചന ഏത് ?