App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻറെ ഉന്നതതല മാനസിക പ്രവർത്തനങ്ങളായ ശ്രദ്ധ, ഓർമ്മ, യുക്തിചിന്ത, ഗ്രഹണം, പ്രശ്നപരിഹാരശേഷി തുടങ്ങിയവയെ കുറിച്ച് പഠിക്കുന്ന മനശാസ്ത്ര മേഖല ?

Aആരോഗ്യ മനശാസ്ത്രം

Bകൊഗ്നിറ്റീവ് മനശാസ്ത്രം

Cവികാസ പരിണാമ മനശാസ്ത്രം

Dക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് മനശാസ്ത്രം

Answer:

B. കൊഗ്നിറ്റീവ് മനശാസ്ത്രം

Read Explanation:

കൊഗ്നിറ്റീവ് മനശാസ്ത്രം

  • ആശയവിനിമയത്തിനായി പരിസ്ഥിതിയിൽ നിന്നും പലതരത്തിലുള്ള വിവരങ്ങൾ ശേഖരിക്കൽ, അവയെ ഓർമ്മകളാക്കി സംഭരിക്കൽ, വ്യത്യാസം വരുത്തൽ, വിവരങ്ങൾ രൂപാന്തരം ചെയ്യൽ എന്നിവയിലെ ഉന്നതതല മാനസിക പ്രവർത്തനങ്ങളെക്കുറിച്ച്  കൊഗ്നിറ്റീവ്  മനശാസ്ത്രജ്ഞർ അന്വേഷിക്കുന്നു. 
  • ഇത്തരത്തിൽ വളരെ പ്രധാനപ്പെട്ട കോഗ്നിറ്റീവ് പ്രക്രിയകളാണ് ശ്രദ്ധ, അവബോധം അല്ലെങ്കിൽ ഗ്രഹണം, ഓർമ്മ, യുക്തിചിന്ത, പ്രശ്നപരിഹാരം, തീരുമാനമെടുക്കൽ, ഭാഷ എന്നിവ. 

 


Related Questions:

മടിയില്ലാതെ മനസ്സിനെ ചിന്തിക്കാൻ ഉത്തേജനം നൽകുന്ന ഒരു സർഗ്ഗാത്മക ചിന്തന പ്രക്രിയയാണ്?
യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :
ബ്രോഡ്ബെൻ്റ് ഫിൽട്ടർ മോഡൽ സിദ്ധാന്തം നിർദേശിച്ച വർഷം ?
സാന്മാർഗിക വികസന പ്രീ-കൺവെൻഷനൽ കാലം ഏത്കാലയളവിലാണ് :
പഠനത്തെ സംബന്ധിച്ച് പിയാഷിയൻ ജ്ഞാത്യവാദം മുന്നോട്ടു വച്ച പ്രധാനപ്പെട്ട ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?