Challenger App

No.1 PSC Learning App

1M+ Downloads
സ്വന്തവും മറ്റുള്ളവരുടെയും വികാരങ്ങൾ ശ്രദ്ധിക്കാനും അവ തമ്മിൽ വേർതിരിക്കാനും വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം ചിന്തയും പ്രവർത്തിയും ന്യായീകരിക്കാനുള്ള കഴിവാണ് :

Aസാമൂഹിക ബുദ്ധി

Bവൈകാരിക ബുദ്ധി

Cആത്മീയ ബുദ്ധി

Dഅഭിപ്രേരണ

Answer:

B. വൈകാരിക ബുദ്ധി

Read Explanation:

വൈകാരിക ബുദ്ധി / ഇമോഷണൽ ഇൻറലിജൻസ് (EI)  - മറ്റുള്ളവരുമായി ഫലപ്രദമായും ക്രിയാത്മകമായും ആശയവിനിമയം നടത്താനും വികാരങ്ങളെ ഗ്രഹിക്കാനും, വ്യാഖ്യാനിക്കാനും, പ്രകടിപ്പിക്കാനും, നിയന്ത്രിക്കാനും, വിലയിരുത്താനും, ഉപയോഗിക്കാനുമുള്ള കഴിവാണ്. 

സാമൂഹിക ബുദ്ധി / സോഷ്യൽ ഇൻറലിജൻസ് - വ്യക്തിബന്ധങ്ങൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ സൂചിപ്പിക്കുന്നു. 

ആത്മീയ ബുദ്ധി - 'സ്വയം' മനസ്സിലാക്കുന്നതിലൂടെയും  ഉയർന്ന അളവിലുള്ള മനസ്സാക്ഷി, അനുകമ്പ, മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബന്ധത എന്നിവയിലൂടെയും ജീവിതത്തിൽ സാമൂഹികമായി പ്രസക്തമായ ഒരു ലക്ഷ്യം സ്വന്തമാക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ്. 

അഭിപ്രേരണ - പെരുമാറ്റത്തിന് ഉദ്ദേശ്യമോ ദിശാബോധമോ നൽകുന്ന പ്രേരണ.  മനുഷ്യരിൽ ബോധപൂർവമോ അബോധാവസ്ഥയിലോ പ്രവർത്തിക്കുന്നു.  


Related Questions:

13 വയസ്സുള്ള റാണിയുടെ മാനസിക വയസ്സ് 8 ആണ് എങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റാണി ഏത് വിഭാഗത്തിൽ പെടും ?
വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര് ?
“ഫ്രെയിംസ് ഓഫ് മൈൽഡ് : ദ തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റലിജൻസ് (1983)'' എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവ് :
ബുദ്ധി വ്യവഹാരത്തിന് ക്രിയകൾ , ഉള്ളടക്കം, ഫലം എന്നിങ്ങനെ ത്രിമാന മാതൃകയാണ് ഉള്ളത് എന്ന് പറഞ്ഞതാര് ?
ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?