Challenger App

No.1 PSC Learning App

1M+ Downloads
കാലികവയസ് മാനസിക വയസിനേക്കാള്‍ കൂടുമ്പോഴുളള ബുദ്ധിമാനം :

Aതുല്യം

Bകൂടുതല്‍

Cകുറയും

Dവ്യത്യാസം വരുന്നില്ല

Answer:

C. കുറയും

Read Explanation:

ബുദ്ധിമാനം (Intelligence Quotiont) IQ 
  • ബുദ്ധിമാനം എന്ന പദം ആദ്യമായി പ്രയോഗിച്ചത് ജർമൻ മനഃശാസ്ത്രജ്ഞനായ വില്യം സ്റ്റേൺ (William Stern) ആണ്.
  •  മാനസികവയസ്സും (MA) കാലികവയസ്സും(CA) തമ്മിലുള്ള അനുപാദത്തിൻ്റെ ശതമാന രൂപമാണ് ബുദ്ധിമാനം (intelligence quotient) 
  • IQ = Mental Age / Chronological Age x 100.
  • MA(മാനസികവയസ്സ്)
  • CA(കാലികവയസ്സ്)
  • മേല്‍ സൂചിപ്പിച്ച സമവാക്യത്തിൻ്റെ  അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചുഇതാണ് വെഷ്ലര്‍ സ്കെയില്‍.
  • ഒരു കുട്ടിയുടെ മാനസിക വയസ്സ് കലികവയസ്സിനു തുല്യമായിരുന്നാൽ അവൻ്റെ ബുദ്ധിമാനം 100 ആയിരിക്കും. 100 ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവിനേയും 100 ൽ കൂടിയ ബുദ്ധിമാനം ബുദ്ധിക്കൂടുതലിനേയും കാണിക്കുന്നു 
  • ബുദ്ധി നിലവാരത്തിൻ്റെ വർഗീകരണം:- 
    വ്യക്തികളെ അവരുടെ ബുദ്ധിനിലവാരത്തിൻെറ അടിസ്ഥാനത്തിൽ ലൂയി എംടെര്‍മാന്‍ നടത്തിയ വർഗ്ഗീകരണം.
    • 130 ൽ കൂടുതൽ - വളരെ മികച്ചത് / ധിക്ഷണാശാലി 
    • 115 - 130 - മികച്ചത് / ശ്രേഷ്‌ഠബുദ്ധി 
    • 85 - 115 - ശരാശരി
    • 70 - 85 - മന്ദബുദ്ധി 
    • 50 - 70 - മൂഢബുദ്ധി 
    • 30 - 50 - ക്ഷീണബുദ്ധി 
    • 30 - ൽ താഴെ ജഡബുദ്ധി 
  • IQ 70 ൽ താഴെയുള്ളവരെ ദുർബലബുദ്ധിയുള്ളവർ (Feeble minded) എന്നും 130 ൽ കൂടുതലുള്ളവരെ പ്രതിഭാസമ്പന്നർ (Gifted) എന്നും വിളിക്കുന്നു.

Related Questions:

ഗോൾമാന്റെ അഭിപ്രായത്തിൽ വ്യക്തിപര ശേഷികൾ ഏവ ?

  1. ആത്മ നിയന്ത്രണം
  2. സാമൂഹ്യ അവബോധം
  3. സ്വാവബോധം
  4. ആത്മ ചോദനം
  5. സാമൂഹ്യ നൈപുണികൾ
    സംവ്രജന ചിന്ത (Convergent thinking) ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി സിദ്ധാന്തം താഴെ പറയുന്നവയിൽ ഏതാണ്
    Animals do not have
    പുതിയ സാഹചര്യവുമായി സമായോജനം നടത്താനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടതാര് ?

    താഴെ തന്നിരിക്കുന്നവയിൽ വ്യക്തിശോധകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?

    1. സ്റ്റാൻഫോർഡ്-ബിനറ്റ് ബുദ്ധി ശോധകം
    2. വെഷ്ലർ - ബെല്ലെവ്യു ബുദ്ധിശോധകം
    3. പിട്ഗോൺസ് നോൺ വെർബൽ ശോധകം