App Logo

No.1 PSC Learning App

1M+ Downloads
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ, ഒരു രാസപ്രവര്‍ത്തനത്തിന്‍റെ വേഗതയെ, സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?

Aഅഭികാരകം

Bഉല്‍പന്നം

Cഎന്‍സൈമുകള്‍

Dഉല്‍പ്രേരകങ്ങള്‍

Answer:

D. ഉല്‍പ്രേരകങ്ങള്‍

Read Explanation:

  • ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതും രാസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാത്തതുമായ രാസവസ്തുവാണ് ഉത്പ്രേരകം.

  • രാസപ്രവർത്തനത്തിനുശേഷം ഉത്പ്രേരകം അതിന്റെ യഥാർത്ഥ അളവിൽ തിരിച്ചു ലഭിക്കുന്നു.

  • അതായത് രാസപ്രവർത്തനത്തിൽ ഉത്പ്രേരകം ഉപയോഗിക്കപ്പെടുന്നില്ല.

  • എന്നാൽ ഉത്പ്രേരകം രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.

  • കുറഞ്ഞ ഊർജ്ജത്തിൽ രാസപ്രവർത്തനം നടത്താൻ സഹായിക്കുന്നു.

  • സാധാരണയായി ഉത്പ്രേരകങ്ങൾ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ


Related Questions:

കൂട്ടിമുട്ടൽ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ എങ്ങനെയാണ് സങ്കൽപ്പിക്കുന്നത്?
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു

VSEPR സിദ്ധാന്തത്തിന്റെ ഒരു പരിമിതി എന്താണ്?

  1. തന്മാത്രകളുടെ ബോണ്ട് ആംഗിളുകൾ പ്രവചിക്കാൻ കഴിയുന്നില്ല.
  2. വളരെ വലിയ തന്മാത്രകളുടെ ആകൃതി പ്രവചിക്കാൻ പ്രയാസമാണ്.
  3. അയോണിക് സംയുക്തങ്ങളുടെ ആകൃതി വിശദീകരിക്കാൻ കഴിയുന്നു.
  4. ബോണ്ട് ധ്രുവീകരണം (bond polarity) വിശദീകരിക്കുന്നു.

    താഴെ പറയുന്നവയിൽ അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം കണ്ടെത്തുക .

    1. HF
    2. ആൽക്കഹോൾ
    3. ജലം
    4. NaCl
      താഴെ പറയുന്നവയിൽ തൃക്കോണിയ തലം തന്മാത്ര ഘടന ഉള്ളവ ഏത് ?