Challenger App

No.1 PSC Learning App

1M+ Downloads
' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?

A1997

B1998

C1999

D2000

Answer:

C. 1999

Read Explanation:

സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന

  • ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 1999 ഏപ്രില്‍ ഒന്നിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി
  • 1978 ലും അതിനുശേഷവും വിവിധ വര്‍ഷങ്ങളിലായി നിലവില്‍ വന്ന ഐ.ആര്‍.ഡി.പി., ട്രൈസം, മില്യണ്‍ വെല്‍ പദ്ധതി, ഗംഗാ കല്യാണ്‍ യോജന, ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി, ഡി.ഡബ്ല്യു.സി.ആര്‍.എ. എന്നീ പദ്ധതികളെ സംയോജിപ്പിച്ചു കൊണ്ടാണ്‌ ഈ പരിപാടി ആരംഭിച്ചത്‌.
  • സ്വയം തൊഴില്‍ പരിപാടിയുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര പദ്ധതി 
  • ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിക്കുക. അവര്‍ക്ക്‌ ആവശ്യമായ പരിശീലനങ്ങള്‍, സാങ്കേതികജ്ഞാനം, വായ്പാ സബ്‌സിഡി, അടിസ്ഥാന സൗകര്യങ്ങള്‍, വിപണന സൗകര്യം മുതലായവ ലഭ്യമാക്കുക എന്നിവ ഈ പദ്ധതി ലക്ഷ്യമിടുന്നു. 

Related Questions:

ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതെന്ന് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ഏത്?
Programme that tackles malnutrition and health problem in children below six years and their mothers;
ഐ സി ഡി എസ് പദ്ധതിയിൽ കേന്ദ്രവുമായി സഹകരിക്കുന്ന ഐക്യരാഷ്ട്ര സംഘടന?

'പോഷൺ അഭിയാൻ പദ്ധതി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. 2018 മാര്‍ച്ച് 8ന് ആരംഭിച്ച പദ്ധതി
  2. ദാരിദ്ര്യ മേഖലകളിലെ കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള പദ്ധതി
  3. 2022 ഓടെ ഇന്ത്യയില്‍ അപപോഷണ (Malnutrition) വിമുക്തി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം