Aഹൈഡ്ര
Bക്രക്സ്
Cസിറിയസ്
Dപ്രോക്സിമ സെന്റൗറി
Answer:
D. പ്രോക്സിമ സെന്റൗറി
Read Explanation:
സൗരയൂഥം
ഒരു ആകാശവസ്തുവിന് നാമകരണം ചെയ്യുന്നത് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ആണ് .
സൂര്യനും സൂര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങൾ ഉൽക്കകളും ധൂമകേതുക്കളും ക്ഷുദ്രഗ്രഹങ്ങളും അടങ്ങുന്നതാണ് സൗരയൂഥം.
460 കോടി (4.6 ബില്യൺ) വർഷം മുൻപ് ഏകദേശം 2400 കോടി കിലോമീറ്റർ വിസ്താരമുളള പ്രദേശത്ത് വാതകങ്ങളും പൊടിപടലങ്ങളും ഗുരുത്വാകർഷണബലത്താൽ അമർന്നടിഞ്ഞാണ് സൗരയൂഥത്തിന്റെ ഉത്ഭവം.
സൗരയൂഥത്തിൻ്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് നെബുലാർ സിദ്ധാന്തം
സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമ്മിത പേടകമാണ് വൊയേജർ-1.
1977-ലാണ് വൊയേജർ 1 വിക്ഷേപിക്കപ്പെട്ടത്.
സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയെക്കുറിച്ച് പഠനം നടത്തിയ ആദ്യ പേടകമാണ് വൊയേജർ 1.
സൗരയൂഥത്തിൻ്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റൗറി.
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ ഭൗമസമാന ഗ്രഹങ്ങൾ എന്നും വ്യാഴസമാന ഗ്രഹങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു.