'ഹരിശ്രീ ഗണപതയെ നമഃ' എന്ന് ആരംഭിക്കുന്ന ശാസനം ഏതാണ്?
Aതരിസാപ്പള്ളി ശാസനം
Bജൂത ശാസനം
Cവീരരാഘവപ്പട്ടയം
Dമാമ്പള്ളി ശാസനം
Answer:
C. വീരരാഘവപ്പട്ടയം
Read Explanation:
'ഹരിശ്രീ ഗണപതയെ നമഃ' എന്ന് ആരംഭിക്കുന്ന ശാസനമാണ് വീരരാഘവപ്പട്ടയം.
കുലശേഖരന്മാർക്കു ശേഷം മഹോദയപുരം ആസ്ഥാനമാക്കിയ പെരുമ്പടപ്പ് രാജാവായ 'മാകോതൈപട്ടണത്ത്' വീരരാഘവചക്രവർത്തി 'ഇരവികോർത്തനനായ ചേരമാൻ ലോകപ്പെരും ചെട്ടിക്ക്' 'മണിക്കിരാമപട്ട'വും (മണിഗ്രാമം) മറ്റു ചില അവകാശങ്ങളും വിട്ടു കൊടുത്തതായുള്ള താമ്ര ശാസനമാണിത്.
ഈ ശാസനത്തിലെ ഗ്രഹനില അടിസ്ഥാനമാക്കി ഇതിന്റെ കാലം എ.ഡി. 774 ആണെന്ന് ഡോ. ബർണലും 775 ആണെന്ന് കീൽഹോണും അഭിപ്രായപ്പെട്ടിട്ടുണ്ട്.