ഹിന്ദു മുസ്ലിം ഐക്യത്തെ ഉദ്ധരിച്ചുകൊണ്ട് 'രാമനും റഹീമും ഒന്നാണ്' എന്ന് പറഞ്ഞത് ഇവരിൽ ആരാണ് ?Aവല്ലഭാചാര്യർBകബീർദാസ്Cതുളസീദാസ്Dദയാനന്ദ സരസ്വതിAnswer: B. കബീർദാസ് Read Explanation: ഭാരതത്തിലെ പ്രശസ്തരിൽ പ്രശസ്തനായ കവിയും,സിദ്ധനും,ആത്മീയ നേതാവുമായിരുന്നു കബീർദാസ്. സാമൂഹികമായ വേർതിരിവുകൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരേ കബീർ ശബ്ദമുയർത്തി. ദൈവഭക്തിയിൽ മതത്തിനും ജാതിക്കും ഒരു പ്രസക്തിയുമില്ല എന്നദ്ദേഹം പ്രസ്താവിച്ചു. ബീജക്,സഖി ഗ്രന്ഥ് ,കബീർ ഗ്രന്ഥാവലി , അനുരാഗ് സാഗർ തുടങ്ങി നിരവധി വിശ്വ പ്രസിദ്ധമായ രചനകൾ അദ്ദേഹത്തിൻറെതാണ്. Read more in App