ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി :
Aമഹാനദി
Bഗോദാവരി
Cകൃഷ്ണ
Dകാവേരി
Answer:
A. മഹാനദി
Read Explanation:
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ് ഹിരാക്കുഡ് അണക്കെട്ട് ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ് ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ് ഉദ്‌ഘാടനം ചെയ്തത് . പ്രധാന അണക്കെട്ടിനു പുറമേയുള്ള 21 കിലോമീറ്റർ നീളമുള്ള ചിറയാണ് ലോകത്തിലെ ഏറ്റവും വലുത് എന്ന് പറയപ്പെടുന്നത്. രണ്ടു അണയും ചേര്ത്താൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണക്കെട്ടും കൂടിയാകുന്നു ഇത് (26 കി.മീ)