ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയഭിത്തിയിലെ ഏത് കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്?Aമൈക്രോഗ്ലിയBഒലിഗോഡെൻഡ്രോസൈറ്റുകൾCഗോബ്ലറ്റ് കോശങ്ങൾDഓക്സിൻ്റിക് കോശങ്ങൾAnswer: D. ഓക്സിൻ്റിക് കോശങ്ങൾ Read Explanation: ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയ ഭിത്തിയിലെ ഓക്‌സിൻ്റിക്ക് കോശങ്ങളാണ് ആമാശയ രസത്തിലെ പ്രധാന ഘടകമായ ഹൈഡ്രോക്ലോറിക് ആസിഡ് നിർമിക്കുന്നത്. അതിൻ്റെ pH മൂല്യം 1 മുതൽ 3 വരെ ആണ്. ലോഹത്തെ വരെ ദ്രവിപ്പിക്കാൻ കഴിയുന്ന ഈ ആസിഡ് എന്നാൽ ആമാശയ ഭിത്തിയെ തകർക്കുന്നില്ല അവിടത്തെ ആവരണ കലയിലെ സവിശേഷ കോശങ്ങൾ സ്രവിക്കുന്ന ശ്ലേഷ്മവും ബൈകാർബണേറ്റുമാണ് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നത്. ശ്ലേഷ്‌മം ആമാശയത്തിൻ്റെ ഉൾഭാഗത്തെ ആവരണം ചെയ്‌ത് ആസിഡിനെ ചെറുക്കുന്നു. ക്ഷാരമായ ബൈകാർബണേറ്റ് ആസിഡിനെ നിർവീര്യമാക്കുന്നു. അസിഡിറ്റി ചിലരിൽ ആസിഡിന്റെ ഉൽപ്പാദനം ക്രമാതീതമാകും അപ്പോൾ സംരക്ഷണ സംവിധാനം പരാജയപ്പെടും. ഇതിനെ അസിഡിറ്റി എന്നറിയപ്പെടുന്നു. ഇത് നീണ്ടുനിന്നാൽ ആമാശയ വ്രണം (Gastric ulcer) ഉണ്ടായേക്കാം Read more in App