“കളികളിൽക്കൂടി പഠിപ്പിക്കുക" എന്ന തത്ത്വത്തിന്റെ ഏറ്റവും പ്രധാന ഉപജ്ഞാതാവ് ആരാണ് ?
Aഗാന്ധിജി
Bമോണ്ടിസോറി
Cടാഗോർ
Dഫ്രോബൽ
Answer:
D. ഫ്രോബൽ
Read Explanation:
ഫ്രോബൽ - വിദ്യാഭ്യാസ ദർശനം
- സ്വന്തം ദർശനം വിദ്യാഭ്യാസത്തിൽ പ്രയോഗിച്ചതിന്റെ ഫലമാണ് ഫ്രോബലിന്റെ വിദ്യാഭ്യാസദർശനത്തിലെ മിക്ക ആശയങ്ങളും.
- അദ്വൈത (ഏകത്വ) സിദ്ധാന്തം സാക്ഷാത്കരിക്കാൻ ശിശുവിനെ പ്രാപ്തനാക്കുകയാണ് വിദ്യാഭ്യാസതിന്റെ ലക്ഷ്യം.
- സ്വയം പ്രവർത്തനമാണ് വിദ്യാഭ്യാസത്തിന്റെ മാർഗ്ഗം.
- സ്വയം പ്രവർത്തനത്തിലൂടെ കുട്ടിയുടെ ആന്തരിക പ്രവണതകൾ വികസിപ്പിക്കണം.
- ബോധനം കാര്യക്ഷമമാക്കുന്നതിൽ കളി രീതിക്കുള്ള സ്ഥാനത്തിന് ഫ്രോബൽ അത്യധികം ഊന്നൽ നൽകി.
- കളിയിൽ കൂടി മാത്രമേ കുട്ടിയുടെ നൈസർഗ്ഗിക വികസനം സാധ്യമാകൂ എന്നും അദ്ദേഹം വിശ്വസിച്ചു. കാരണം കളിയാണ് കുട്ടികളുടെ നൈസർഗ്ഗീക പ്രവർത്തനം.
- വിദ്യാലയങ്ങളിൽ സ്വതന്ത്രമായ അന്തരീക്ഷം നിലനിർത്തുന്നതിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു. കാരണം, എങ്കിൽ മാത്രമേ സ്വയം പ്രവർത്തനത്തിലൂടെ വ്യക്തിത്വം വികസിക്കുകയുള്ളൂ.