“കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ?
Aനക്ഷത്രങ്ങൾ
Bധൂമകേതുക്കൾ
Cഉൽക്കകൾ
Dഛിന്നഗ്രഹങ്ങൾ
Answer:
C. ഉൽക്കകൾ
Read Explanation:
ഉൽക്കകൾ &ഉൽക്കാശിലകൾ
ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നതാണ് ഉൽക്കകൾ.
അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് കൊള്ളിമീനുകൾ (Shooting Stars).
“കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഉൽക്കകളാണ്.
വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് ഉൽക്കാശിലകൾ.
ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട ലോണാർ തടാകം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്.