പോസിറ്റീവ് ചാർജുള്ള അയോണുകളും, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളും ചേർന്ന പദാർത്ഥത്തിന്റെ അവസ്ഥയാണ് പ്ലാസ്മ.
വാതകം ചൂടാക്കപ്പെടുമ്പോഴോ, വൈദ്യുതി വായുവിലൂടെ കടന്നു പോകുമ്പോഴോ, അതിനെ അയോണീകരിക്കുമ്പോഴോ പ്ലാസ്മ സൃഷ്ടിക്കപ്പെടുന്നു.
മിന്നൽ പ്ലാസ്മയുടെ ഒരു ഉദാഹരണമാണ്, കാരണം വൈദ്യുതി വായുവിലൂടെ സഞ്ചരിക്കുമ്പോൾ, അത് കടന്നു പോകുന്ന പ്രദേശങ്ങളെ അയോണീകരിക്കുകയും, പ്ലാസ്മ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.