ഷീൽഡ് അഗ്നിപർവതങ്ങൾ
ബസാൾട്ട് പ്രവാഹങ്ങളെ ഒഴിച്ച് നിർത്തിയാൽ ഷീൽഡ് അഗ്നി പർവതങ്ങളാണ് ഏറ്റവും വിസ്തൃതമായ അഗ്നി പർവതങ്ങൾ
ഹവായി ദ്വീപിലെ അഗ്നി പർവ്വതങ്ങൾ ഇതിനു ഉദാഹരണമാണ്
കൂടുതൽ ദ്രവ സ്വഭാവമുള്ള ബസാൾട്ട് ലാവയാണ് ഇത്തരത്തിലുള്ള ഉയരമില്ലാത്ത അഗ്നി പർവ്വതങ്ങളേറെയും സൃഷ്ടിക്കപ്പെടുന്നത്
പൊതുവെ സ്ഫോടനആത്മക കുറഞ്ഞ ഈ അഗ്നി പർവ്വത നാളിയിലേക്കു ജലം കടന്നു ചെല്ലാനിടയായാൽ ഇത്തരം അഗ്നി പർവ്വതങ്ങൾക്കു സ്ഫോടനം സംഭവിക്കാം
ഉയർന്നു പൊങ്ങുന്ന ലാവയിൽ നിന്ന് അഗ്നി പർവ്വത മുഖത്ത് ഖര വസ്തുക്കൾ നിക്ഷേപിക്കപ്പെട്ടു ഷീൽഡ് അഗ്നി പർവ്വതങ്ങളുടെ മധ്യ ഭാഗത്തായി കൂനകൾ രൂപമെടുക്കുന്നു ,ഇവ സിന്റർകോണുകൾ എന്നറിയപ്പെടുന്നു