App Logo

No.1 PSC Learning App

1M+ Downloads
എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

A100 ഡിഗ്രി സെൽഷ്യസ്

B50 ഡിഗ്രി സെൽഷ്യസ്

C-273 ഡിഗ്രി സെൽഷ്യസ്

D-50 ഡിഗ്രി സെൽഷ്യസ്

Answer:

C. -273 ഡിഗ്രി സെൽഷ്യസ്

Read Explanation:

താപനിലയുടെ ഒരു ഏകകമാണ് കെൽവിൻ. K ആണ് ഇതിന്റെ പ്രതീകം. ഏഴ് എസ്.ഐ. അടിസ്ഥാന ഏകകങ്ങളിൽ ഒന്നാണിത്. കെൽവിൻ മാനദണ്ഡത്തിലെ (സ്കെയിലിലെ) പൂജ്യത്തെ കേവലപൂജ്യം അഥവാ കേവലശൂന്യ താപനില എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തിൽ താപോർജ്ജം പൂർണ്ണമായും ഇല്ലാതാവും.ബ്രിട്ടിഷ് ഊർജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസൺ ഒന്നാമന്റെ (കെൽവിൻ പ്രഭു) (1824–1907) ബഹുമാനാർത്ഥമാണ് കെൽവിൻ മാനദണ്ഡവും കെൽവിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.


Related Questions:

50 g കോപ്പറിനെ അതിന്റെ താപനിയേലയിൽ 100 C വർദ്ധനവുണ്ടാക്കാനായിചൂടാക്കുന്നു . ഇതേ താപം 10 g ജലത്തിന് നൽകിയാൽ അതിന്റെ താപനില എത്ര വർദ്ധിക്കും. (Cc = 420 J/kg C)
ഒരു ഡിഗ്രി സെൽഷ്യസ് എത്ര ഡിഗ്രി ഫാരെൻഹീറ്റ് ആണ് ?
1227 0C താപനിലയിൽ ഒരു തമോവസ്തു 5000 A0 പരമാവധി തീവ്രതയുള്ള വികിരണങ്ങൾ പുറപ്പെടുവിക്കുന്നു. വസ്തുവിന്റെ താപനില 1000 0C വർദ്ധിച്ചാൽ, പരമാവധി തീവ്രത ഏത് തരംഗദൈർഘ്യത്തിൽ നിരീക്ഷിക്കപ്പെടും?
ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________________പറയുന്നു
താഴെ പറയുന്നവയിൽ വിശിഷ്ട താപധാരിത(Specific heat capacity) ആയി ബന്ധപ്പെട്ട സമവാക്യം ഏത് ?