App Logo

No.1 PSC Learning App

1M+ Downloads
കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത് ?

Aപഠിതാവിനെക്കൊണ്ടു തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക

Bആലോചനയുടെ ദിശ തിരിച്ചുവിടാന്‍ ഉതകുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുക

Cസൂചനകളും ഉദാഹരണങ്ങളും നല്‍കുക

Dപഠിതാവിന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം അധ്യാപിക പൂരിപ്പിച്ച് കാണിച്ചുകൊടുക്കുക

Answer:

D. പഠിതാവിന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം അധ്യാപിക പൂരിപ്പിച്ച് കാണിച്ചുകൊടുക്കുക

Read Explanation:

കൈത്താങ്ങ് (Scaffolding)

  • വികസന ശേഷി തലത്തിൽ എത്തിച്ചേരാൻ കുട്ടിക്ക് പരമാവധി മുതിർന്നവരുടെയോ അധ്യാപകരുടേയോ സഹായം ആവശ്യമാണ്.
  • ഓരോ കുട്ടിയേയും ഇങ്ങനെ അവൻറെ പരമാവധി തലത്തിലേക്ക് എത്തിക്കാൻ മുതിർന്നവരോ അധ്യാപകരോ നൽകുന്ന സഹായമാണ് കൈത്താങ്ങ് / കുട്ടിയുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതിനുള്ള ഒരു സാമൂഹ്യ ഇടപെടലാണ് കൈത്താങ്ങ്.
  • സോശ്രയ പഠന ശേഷി കൈവരുന്നതോടെ കൈത്താങ്ങ് പിൻവലിക്കേണ്ടതാണ്.

Related Questions:

മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു ?
'Emotion' എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?

വൈജ്ഞാനിക വികാസത്തിലെ വിവിധ ഘട്ടങ്ങളിലെ ഒരു ഘട്ടത്തിന്റെ സവിശേഷതകളാണ് ചുവടെ നൽകിയിരിക്കുന്നത് : ഏതാണ് ഈ വൈജ്ഞാനിക വികാസ ഘട്ടം എന്ന്  തിരിച്ചറിയുക. 

  • പരികൽപ്പന രൂപീകരിക്കുന്നതിനും അവ അപഗ്രഹിക്കുന്നതിനും കഴിയുന്നു. 
  • അമൂർത്തമായ പ്രശ്നങ്ങളുടെ യുക്തിപൂർവ്വം പരിഹരിക്കുന്നു

 

രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് ?
ഫ്രോയിഡിന്റെ മകളും സൈക്കോ അനാലിസിസിന്റെ ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകിയ വ്യക്തിയുമായ അന്നാ ഫ്രോയിഡിന്റെ കീഴിൽ പരിശീലനം ലഭിച്ച മനശാസ്ത്രജ്ഞൻ :