App Logo

No.1 PSC Learning App

1M+ Downloads
ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) സ്ഥാപിതമായ വർഷം :

A1958

B1960

C1962

D1964

Answer:

B. 1960

Read Explanation:

ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷന്‍ (BRO)

  • രാജ്യത്തിന്റെ വടക്ക്‌, വടക്കുകിഴക്കന്‍ അതിര്‍ത്തികളിലെ തന്ത്രപ്രധാനമായ റോഡുകളുടെ ദ്രുതവും സംഘടിതവുമായ മെച്ചപ്പെടുത്തലുകളിലൂടെ സാമ്പത്തികവികസന വേഗം കൂട്ടു ന്നതിനായി 1960 മെയ്‌ മാസത്തില്‍ ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷന്‍ (BRO) സ്ഥാപിതമായി.
  • ഇത്‌ ഒരു മുന്‍നിര ബഹുമുഖ നിര്‍മാണ ഏജന്‍സിയാണ്‌.
  • ഇവര്‍ ചണ്ഡീഗഡിനെ ഉന്നത പര്‍വത പ്രദേശങ്ങളായ മനാലി (ഹിമാചല്‍പ്രദേള്‍), ലേ (ലഡാക്‌) എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്‌.
  • ഈ റോഡ്‌ ശരാശരി സമുദ്രനിരപ്പിൽനിന്നും 4270 മീറ്റര്‍ ഉയരത്തിലാണ്‌ കടന്നുപോകുന്നത്‌.
  • തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും മാതമല്ല, അത്യുന്നതപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്ന മഞ്ഞ്‌ നീക്കം ചെയ്യലും ബി.ആര്‍.ഒ. ഏറ്റെടുക്കുന്നു.

Related Questions:

ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത് ?
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് ആരാണ് ?
Which central government agency released the 'Rajyamarg Yatra' mobile application?
ജങ്ഷനുകളിലെ വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് സിഗ്നൽ സമയം ക്രമീകരിച്ച് വാഹനങ്ങൾ കടത്തിവിടുന്ന സംവിധാനമായ "മോഡറേറ്റ പദ്ധതി" നടപ്പിലാക്കുന്ന നഗരം ഏത് ?
സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പറയുന്ന പേര്