App Logo

No.1 PSC Learning App

1M+ Downloads
റാണി ഗൗരി പാർവ്വതി ഭായി യെക്കുറിച്ച് തെറ്റായ പ്രസ്താവന ഏതാണ്?

Aഅടിയറ പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

Bതിരുവിതാംകൂറിലെ ആദ്യ മുഴുവൻസമയ റീജന്റ് ഭരണാധികാരി

Cതിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി

Dജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി

Answer:

D. ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി

Read Explanation:

റാണി ഗൗരി പാർവതിഭായ്(1815 -1829)

  • റിജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ രണ്ടാമത്തെ വ്യക്തി
  • തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ്
  • ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ പ്രവർത്തനം ആരംഭിച്ചത്‌ റാണിയുടെ കാലഘട്ടത്തിലാണ്
  • വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി
  • ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച റാണി
  • തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കി
  • തിരുവിതാംകൂറില്‍ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി
  •  സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി
  • വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ ജലപാതയായ പാർവതി പുത്തനാർ നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി 
  • സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ അണിയാനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ റാണി
  • 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായപ്പോൾ ഭരണാധികാരി 

NB:റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ് ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്.



Related Questions:

ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ആര് ?
തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം.
..................... നുശേഷം ചാതകസന്ദേശകർത്താവ് ധർമ്മരാജാവിനെ പത്മനാഭപുരത്തുചെന്ന് കണ്ടതിൽ നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ധർമ്മരാജാവിന്റെ ഭരണാവസാനത്തോടുകൂടിയാണ് എന്ന് സൂചിപ്പിക്കുന്നു.
The order permitting channar women to wear jacket was issued by which diwan ?
തിരുവിതാംകൂറിലെ ആദ്യത്തെ ചികിത്സാലയം :