Challenger App

No.1 PSC Learning App

1M+ Downloads
വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഉള്ളൂർ എസ്. പരമേശ്വരയ്യർ

Dഅംശി നാരായണ പിള്ള

Answer:

D. അംശി നാരായണ പിള്ള

Read Explanation:

  • കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള.
  • സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ, " എന്ന ഗാനം എഴുതിയത് അംശി നാരായണ പിള്ളയാണ്.
  • കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ്‌ നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.

Related Questions:

'മൂന്നായി മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം'- ഇങ്ങനെ തുടങ്ങുന്ന ഐക്യകേരള പ്രതിജ്ഞ തയ്യാറാക്കിയ സാഹിത്യകാരൻ ആര്?
"അമേരിക്ക ക്ഷയിക്കാനാരംഭിച്ച ഒരു സമൂഹമാണ്. കുതിച്ചുകയറിയ ഗ്രാഫ് മൂർദ്ധന്യത്തിലെത്തിക്കഴിഞ്ഞശേഷം താഴോട്ടേക്ക് യാത്ര ആരംഭിച്ചുകഴിഞ്ഞു. അതൊരുപക്ഷേ പ്രകൃതിയുടെ നിയമമായിരിക്കാം" - ഈ നിരീക്ഷണം ഉൾക്കൊള്ളുന്ന യാത്രാവിവരണഗ്രന്ഥം ഏത്?
'നാടൻപാട്ടിൻ്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർജ്ജവം, പ്രസന്നത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികത്വം, വാമൊഴി സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' - ആരുടെ അഭിപ്രായമാണിത്?
"വരിക വരിക സഹജരേ സഹനസമര സമയമായ്‌" എന്നത് ആരുടെ വരികളാണ് ?
കാക്കേ..കാക്കേ.. കൂടെവിടെ എന്ന കവിത ആരുടേതാണ്?