" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
Aഹെൻറിച്ച് ഗീസ്ലർ
Bമൈക്കൽ ഫാരഡെ
Cസർ ഹംഫ്രി ഡേവി
Dവില്യം റോൺട്ജൻ
Answer:
D. വില്യം റോൺട്ജൻ
Read Explanation:
വില്വം റോൺട്ജൻ (1845 – 1923)
- ക്രൂക്സ് ഡിസ്ചാർജ് ട്യൂബ് ഉപയോഗിച്ച് വില്യം റോൺടൻ നടത്തിയ പരീക്ഷണങ്ങളാണ് 1895 നവംബർ 8 ന് എക്സ്-റേയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.
- കാഥോഡ് രശ്മികളുടെ പാതയിൽ ഒരു അലുമിനിയം തകിട് വെച്ച് രശ്മികളെ പ്രതിഫലിപ്പിച്ചു.
- അപ്പോൾ ഒരു പ്രത്യേക വികിരണങ്ങൾ പുറത്തു വരുന്നതുകണ്ടു.
- അതിനെ എക്സ് -റേ എന്ന് വിളിച്ചു.
- പിന്നീട് ഈ രശ്മികൾ എക്സ് -റേ എന്നുതന്നെ അറിയപ്പെട്ടു.
- പദാർഥങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള പഠനത്തിനിടയിൽ അപ്രതീക്ഷിതമായാണ് ഇത്തരമൊരു കണ്ടെത്തലുണ്ടായത്.
- വൈദ്യശാസ്ത്ര രംഗത്തും, വ്യവസായിക നിർമ്മാണ രംഗത്തുമൊക്കെ എക്സ് - റേ വ്യാപകമായി ഉപയോഗിച്ചു വരുന്നു.