' പട്ടിസദ്യ' നടത്തിയ നവോത്ഥാന നായകൻ ?
Aകെ. അയ്യപ്പൻ
Bചട്ടമ്പിസ്വാമികൾ
Cഅയ്യങ്കാളി
Dഎസ്.എൻ. ഗുരു
Answer:
B. ചട്ടമ്പിസ്വാമികൾ
Read Explanation:
ചട്ടമ്പി സ്വാമികൾ
- ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
- യഥാർതഥ പേര് - അയ്യപ്പൻ
- ബാല്യകാല നാമം - കുഞ്ഞൻപിള്ള
- മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെക്കുറിച്ചാണ്
- ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ “പട്ടി സദ്യ” സംഘടിപ്പിച്ച നവോത്ഥാന നായകൻ
- തിരുവിതാംകൂറിൽ മൃഗബലി നിരോധിക്കാൻ പരിശ്രമിച്ച സാമൂഹ്യ പരിഷ്കർത്താവ്
- ഹിന്ദുമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് ഉള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാനനായകൻ
- സസ്യ ഭക്ഷണത്തിന്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ
- താലികെട്ട് കല്യാണം, തിരണ്ടുകുളി എന്നീ ചടങ്ങുകളെ എതിർത്ത നവോത്ഥാന നായകൻ
അറിയപ്പെടുന്ന പേരുകൾ
- ഷൺമുഖദാസൻ
- സർവ്വ വിദ്യാധിരാജ
- ശ്രീ ഭട്ടാരകൻ
- ശ്രീ ബാലഭട്ടാരകൻ
- കാഷായം ധരിക്കാത്ത സന്യാസി
- കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി
പ്രധാന കൃതികൾ
- പ്രാചീന മലയാളം
- അദ്വൈത ചിന്താ പദ്ധതി
- ആദിഭാഷ
- കേരളത്തിലെ ദേശനാമങ്ങൾ
- മോക്ഷപ്രദീപ ഖണ്ഡനം
- ജീവകാരുണ്യ നിരൂപണം
- നിജാനന്ദ വിലാസം
- വേദാധികാര നിരൂപണം
- വേദാന്തസാരം