App Logo

No.1 PSC Learning App

1M+ Downloads
' യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാത്തില്ലൊന്നും ലോക വിജ്ഞാന രാശിയിൽ'. ഇത് ഏത് മാസികയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aയുക്തിവാദി

Bസഹോദരൻ

Cവേലക്കാരൻ

Dഅഭിനവ കേരളം

Answer:

A. യുക്തിവാദി

Read Explanation:

യുക്തിവാദി മാസിക:

  • “യുക്തിവാദി” മാസിക ആരംഭിച്ച വർഷം : 1928
  • യുക്തിവാദി മാസികയുടെ സ്ഥാപക എഡിറ്റർ : സഹോദരനയ്യപ്പൻ
  • യുക്തിവാദി പത്രത്തിന്റെ ആപ്തവാക്യം : " യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതിലൊന്നും ലോക വിജ്ഞാന രാശിയിൽ "

സഹോദരൻ അയ്യപ്പൻ:

  • ജനനം : 1889 ഓഗസ്റ്റ് 21   
  • ജന്മസ്ഥലം : ചെറായി, എറണാകുളം
  • പിതാവ് : കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യർ
  • മാതാവ് : ഉണ്ണൂലി
  • പത്നി : പാർവതി
  • വീട്ടുപേര് : കുമ്പളത്തു പറമ്പിൽ
  • അന്തരിച്ച വർഷം : 1968, മാർച്ച് 6
  • കൊച്ചിരാജ്യത്ത് പ്രായപൂർത്തി വോട്ടവകാശം നേടിയെടുക്കാൻ ശക്തമായി പ്രവർത്തിച്ച നവോത്ഥാന നായകൻ
  • കൊച്ചി മന്ത്രിസഭയിലും, തിരു-കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്
  • സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് : ചെറായി, എറണാകുളം 
  • സഹോദരൻ അയ്യപ്പന്റെ പ്രതിമ സ്ഥിതിചെയ്യുന്നത് : കൊച്ചി

സഹോദര സംഘം:

  • സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന 
  • സഹോദര സംഘം സ്ഥാപിച്ചത് : 1917
  • സഹോദര സംഘത്തിന്റെ പ്രധാന ലക്ഷ്യം : ജാതി നശീകരണം
  • സഹോദര സംഘത്തിന്റെ ആദ്യത്തെ പൊതു പരിപാടി : മിശ്രഭോജനം.  

സഹോദരൻ അയ്യപ്പന്റെ വിശേഷണങ്ങൾ:

  • കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവ് 
  • “അയ്യപ്പൻ മാസ്റ്റർ” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ  
  • കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന് പിതാവ് 
  • “പുലയൻ അയ്യപ്പൻ” എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ

Related Questions:

"വിദ്യാധിരാജ' എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ?
Samathwa Samajam was established in?
സമത്വ സമാജ സ്ഥാപകൻ ആരാണ് ?
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നൽകിയതാര് ?
The work of Kumaranasan that depicts 'Mamsa Nibadhamalla Ragam';