App Logo

No.1 PSC Learning App

1M+ Downloads

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓംബുഡ്സ്മാന്‍ നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

Aഒഡീഷ

Bരാജസ്ഥാന്‍

Cമഹാരാഷ്ട്ര

Dകേരളം

Answer:

D. കേരളം

Read Explanation:

  • കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് മാത്രമായി ഒരു പുതുക്കിയ അഴിമതി നിർമ്മാർജ്ജന സം‌വിധാനം 2000 മേയ് 29-നു നിലവിൽ വന്നതോടെയാണ് ഓംബുഡ്സ്മാന്‍ നിലവില്‍ വന്നത്.
  • ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളെയാണ് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണ്ണർ ഓംബുഡ്സ്മാന്‍ പദവിയിലേക്ക് നിയമിക്കുന്നത്.
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഭരണപരമായ വീഴ്ചകളേയും അഴിമതികളേയും കുറിച്ചുള്ള പരാതികൾ ഓംബുഡ്സ്മാന്‍ അന്വേഷിക്കുന്നു.
  • പരാതി സ്വീകരിച്ച തിയതി മുതൽ പരമാവധി ആറുമാസത്തിനകം ഓംബുഡ്സ്മാൻ തീർപ്പു കൽപിക്കുന്നു.

Related Questions:

ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേത്യത്വത്തിലുള്ള സമിതി ആയിരുന്നു ?

കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം എന്നാണ് ?

Panchayat Raj means

പഞ്ചായത്ത് ഭരണ സമിതി പിരിച്ചുവിടേണ്ടി വന്നാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

'പഞ്ചായത്തീരാജ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?