App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

Aബാങ്ക് ഓഫ് ബറോഡ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cബാങ്ക് ഓഫ് ഇന്ത്യ

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

A. ബാങ്ക് ഓഫ് ബറോഡ

Read Explanation:

വിജയ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും ലയനത്തോടെ രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്ക്. ലയനത്തിന് ശേഷം രാജ്യത്ത് ബാങ്ക് ഓഫ് ബറോഡയ്ക്ക് 9,500 ലധികം ശാഖകളും 13,400 എടിഎമ്മുകളുമുണ്ടാകും.


Related Questions:

ലോകബാങ്ക് സ്ഥാപിതമായത്?

2023 ജനുവരിയിൽ ' ജഹാൻ ബന്ധൻ , വഹാൻ ട്രസ്റ്റ് ' എന്ന പേരിൽ വിപണന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ഏതാണ് ?

ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?

വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?

ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

(i) ഇന്ത്യയിൽ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കുന്നത് 1786 ൽ ജനറൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെയാണ്

(ii) 1934 ലെ റിസർവ്വ് ബാങ്ക് ആക്ട് (ആർ.ബി.ഐ. ആക്ട്) പ്രകാരം 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി

(iii) വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 1949 ൽ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് നടപ്പിലാക്കി

(iv) ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് എന്ന പേരിലാക്കി