ആസ്റ്റിഗ്മാറ്റിസത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
ജന്മനായുള്ള കാരണങ്ങൾ:
കോർണിയയുടെയോ ലെൻസിൻ്റെയോ ആകൃതിയിലുള്ള വ്യത്യാസങ്ങൾ മൂലമാണ് പ്രധാനമായും ആസ്റ്റിഗ്മാറ്റിസം ഉണ്ടാകുന്നത്. സാധാരണയായി കോർണിയക്ക് ഗോളാകൃതിയാണ് ഉണ്ടാകേണ്ടത്. എന്നാൽ ആസ്റ്റിഗ്മാറ്റിസം ഉള്ളവരിൽ കോർണിയയുടെ ആകൃതിയിൽ വ്യത്യാസമുണ്ടാകുന്നു. ഇത് പ്രകാശം കൃത്യമായി പതിക്കാത്തതിനും കാഴ്ച മങ്ങുന്നതിനും കാരണമാകുന്നു.
പാരമ്പര്യമായും ഈ രോഗം ഉണ്ടാകാം.
മറ്റുള്ള കാരണങ്ങൾ:
കണ്ണിന് ഉണ്ടാകുന്ന പരിക്കുകൾ
കണ്ണിന് ചെയ്യുന്ന ശസ്ത്രക്രിയകൾ
കെരാട്ടോകോണസ് പോലുള്ള ചില നേത്ര രോഗങ്ങൾ എന്നിവയും ആസ്റ്റിഗ്മാറ്റിസത്തിന് കാരണമായേക്കാം.
ആസ്റ്റിഗ്മാറ്റിസം ഉള്ളവരിൽ അടുത്തും അകലെയുമുള്ള കാഴ്ചകൾ മങ്ങുകയും, വസ്തുക്കൾക്ക് നിഴലുകൾ കാണുകയും ചെയ്യാം. കൂടാതെ തലവേദന, കണ്ണുകൾക്ക് ആയാസം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.