App Logo

No.1 PSC Learning App

1M+ Downloads
മൂടൽമഞ്ഞ് പുകയും ആയി കൂടിച്ചേർന്ന് രൂപംകൊള്ളുന്നത് ആണ് .....

Aതുഷാരം

Bഹിമം

Cമേഘങ്ങൾ

Dപുകമഞ്ഞ്

Answer:

D. പുകമഞ്ഞ്

Read Explanation:

ഘനീകരണരൂപങ്ങളെ വർഗീകരണം

ഘനീഭവിച്ച് ജലബാഷ്പം അല്ലെങ്കിൽ ഈർപ്പം താഴെപ്പറയുന്ന ഏതെങ്കിലും ഒരവസ്ഥയിലേക്ക് മാറുന്നു: 

  • മഞ്ഞു തുള്ളി (dow) 

  • ഹിമം (frost) 

  • മൂടൽമഞ്ഞ്(fog)

  • മേഘങ്ങൾ (cloud)

  • ഊൗഷ്‌മാവിൻ്റെയും സ്ഥാനത്തിൻ്റെയും അടിസ്ഥാനത്തിൽ ഘനീകരണരൂപങ്ങളെ വർഗീകരിക്കാം. 

  • തുഷാരാങ്കം ഖരാങ്കത്തിനേക്കാളും ഉയർന്നിരിക്കുമ്പോഴും താഴ്ന്നിരിക്കുമ്പോഴും ഘനീഭവിക്കൽ നടക്കാം.


തുഷാരം (dew) 

  • തണുത്ത ഖരരൂപത്തിലുള്ള കല്ലുകൾ, പുൽനാമ്പുകൾ, സസ്യങ്ങളുടെ ഇലകൾ മുതലായവയുടെ മുകളിൽ (അന്തരീക്ഷവായുവിലല്ലാതെ) കാണപ്പെടുന്ന മഞ്ഞുതുള്ളികളാണ് തുഷാരം. 

  • മേഘരഹിതമായ ആകാശം, ശാന്തമായ വായു, ഉയർന്ന ആപേക്ഷിക ആർദ്രത, നീണ്ട തണുപ്പുള്ള രാത്രികൾ തുടങ്ങിയവ തുഷാരരൂപീകരണത്തിന് അനുയോജ്യമാണ്. 

  • തുഷാരരൂപീകരണത്തിന് തുഷാരാങ്കം ഖരാങ്കത്തിന് മുകളിലായിരിക്കേണ്ടതുണ്ട്.

ഹിമം (frost)

  • തുഷാരാങ്കം ഖരാങ്കത്തിന് ഒപ്പമോ അതിൽ താഴെയോ ആകുമ്പോൾ തണുത്ത പ്രതലത്തിൽ ഘനീകരണം നടന്നു രൂപംകൊള്ളുന്നതാണ് ഹിമം (frost). 

  • കൂടുതലായി ഉണ്ടാകുന്ന ഈർപ്പം ജലതുള്ളികളായല്ലാതെ നേർത്ത് ഹിമപരലുകളായി (ice crystals) നിക്ഷേപിക്കപ്പെടുന്നു. 

  • വെളുത്ത ഹിമരൂപീകരണത്തിൻ് സാഹചര്യം തുഷാരരൂപീകരണത്തിനുള്ള സാഹചര്യംതന്നെയാണ്; എന്നാൽ അന്തരീക്ഷ ഊഷ്‌മാവ് ഖരാങ്കത്തിന് തുല്യമോ താഴെയോ ആയിരിക്കണം.

മൂടൽമഞ്ഞും നേർത്ത മൂടൽമഞ്ഞും (fog and mist) 

  • ജലബാഷ്പത്താൽ നിബിഢമായ വായുസഞ്ചയത്തിൽ ഊഷ്‌മാവ്പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിച്ച് ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങളാണ് മൂടൽമഞ്ഞ് (fog). 

  • മൂടൽമഞ്ഞും (fog) നേർത്ത മൂടൽമഞ്ഞും (mist) കാരണം ദൂരക്കാഴ്‌ച കുറയുകയോ തീരെ ഇല്ലാതാവുകയോ ചെയ്യും.

  • മൂടൽമഞ്ഞ്പുകയുമായി കൂടിച്ചേർന്ന് രൂപം കൊള്ളുന്നതാണ് പുകമഞ്ഞ് (smog)


Related Questions:

വിശാല ലംബതല വികാസമുള്ള മേഘങ്ങൾ:
ആകാശത്തിന്റെ സിംഹഭാഗം ഉൾകൊള്ളുന്ന അടുക്കുകളായി കാണപ്പെടുന്ന മേഘങ്ങൾ:
ഒരു നിശ്ചിത ഊഷ്മാവിൽ പരമാവധി ഈർപ്പം ഉൾക്കൊണ്ടിരിക്കുന്ന വായുവിനെ ..... എന്നു പറയുന്നു
പർവ്വതമഴകളെ ..... എന്നും വിളിക്കാറുണ്ട്.
അന്തരീക്ഷത്തിൽ ഉയർന്ന തലങ്ങളിൽ ജലബാഷ്പം ഘനീഭവിച്ചു രൂപംകൊള്ളുന്ന നേർത്ത ജലകണികകളുടെയോ ഹിമകണികകളുടെയോ സഞ്ചയമാണ് .....