' തൊട്ടുകൂടാത്തോൻ തീണ്ടിക്കൂടാത്തോൻ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോൻ ' കുമാരനാശാൻൻ്റെ ഏതു കൃതിയിലേ വരികൾ ആണ് ഇവ ?
Aഇതൊന്നുമല്ല
Bദുരവസ്ഥ
Cനളിനി
Dലീല
Answer:
B. ദുരവസ്ഥ
Read Explanation:
കുമാരനാശാൻ
- ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
- അച്ഛൻ : നാരായണൻ പെരുങ്ങാടി
- അമ്മ : കാളിയമ്മ
- മരണം : 1924 ജനുവരി 16
- ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- കുമാരു എന്നായിരുന്നു യഥാർഥ പേര്.
- ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ കുമാരുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി.
- ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു.
- കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയതോടെയാണ് അദേഹം കുമാരനാശാൻ എന്നറിയപ്പെട്ട് തുടങ്ങിയത്.
- എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.
- കുമാരനാശാൻ , എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം പ്രസിദ്ധീകരിച്ചത്.
- വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
- മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ മലയാള കവി.
- ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ച വ്യക്തി.
- ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി
- കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
- മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
- കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ
വീണപൂവ്
- 1907 ൽ അദേഹം വീണപൂവ് എന്നൊരു കാവ്യം എഴുതി.
- മലയാള ഭാഷാസാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി.
- അന്നുവരെ കവിതകൾ പൊതുവേ പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.
- എന്നാൽ, കൊഴിഞ്ഞു വീണ ഒരു പൂവിന്റെ കഥ പറഞ്ഞ 'വീണപൂവ്' മലയാളസാഹിത്യത്തിൽ കാല്പനിക (റൊമാന്റിസം) പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു.
- വീണപൂവാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം.
- 'ജൈനിമേട്' എന്ന സ്ഥലത്ത് വച്ചാണ് അദേഹം വീണപൂവ് രചിച്ചത്.
- കുമാരനാശാന്റെ "വീണപൂവ്" 'മിതവാദിയിൽ' പ്രസിദ്ധീകരിച്ചത് - 1907
- വീണപൂവിനു ശേഷം അദ്ദേഹം 'നളിനി അഥവാ ഒരു സ്നേഹം', ലീല എന്നീ ഖണ്ഡകാവ്യങ്ങൾ എഴുതി.
ദുരവസ്ഥ
- മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് ദുരവസ്ഥ.
- നമ്പൂതിരിയുവതിയായ സാവിത്രി, ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ് കവിതയിലെ പ്രമേയം.
- ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന കൃതിയാണ് ഇത്.
- ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.
- ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച കൃതി - ദിവ്യകോകിലം
- ദിവ്യകോകിലം ആലപിച്ചത് - സി.കേശവൻ
- എ.ആർ.രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചു കുമാരനാശാൻ രചിച്ച കൃതി - പ്രരോദനം
- ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ
- 'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് -കുമാരനാശാൻ
പ്രധാന രചനകൾ
- വീണപൂവ്
- നളിനി
- ലീല
- ദുരവസ്ഥ
- പ്രരോദനം
- ചിന്താവിഷ്ടയായ സീത
- കരുണ
- ചണ്ഡാലഭിക്ഷുകി
- മണിമാല
- വനമാല
- പുഷ്പവാടി
- ഏഴാം ഇന്ദ്രിയം
- വിവർത്തനങ്ങൾ
- ബുദ്ധചരിതം
- സൗന്ദര്യലഹരി
- ബാലരാമായണം
നാമവിശേഷണങ്ങൾ
- വിപ്ലവത്തിന്റെ ശുക്രനക്ഷത്രം
- സ്നേഹഗായകൻ