App Logo

No.1 PSC Learning App

1M+ Downloads
തോൽവിറക് സമര നായികയായി അറിയപ്പെടുന്നത് ആര് ?

Aകാർത്യായനിയമ്മ

Bകുഞ്ഞാത്തമ്മ

Cമയിലമ്മ

Dജസീറ

Answer:

A. കാർത്യായനിയമ്മ

Read Explanation:

തോൽവിറക് സമരം:

  • കാസർകോഡ് ജില്ലയിലെ ചീമേനി എസ്റ്റേറ്റിൽ നിന്നും തോലും വിറകും ശേഖരിക്കുന്നതിൽ നിന്നും ഭൂവുടമകൾ അവിടുത്തെ തോട്ടം തൊഴിലാളികളെയും കർഷകരെയും തടഞ്ഞു. 
  • ഇതിനെ തുടർന്ന് കർഷകരും തോട്ടം തോഴിലാളികളും സംയുക്തമായി 1946 ൽ നടത്തിയ സമരമാണ് തോൽവിറക് സമരം.        
  • തോൽവിറക് സമരം നടന്നത് : 1946, നവംബർ 15 
  • തോൽവിറക് സമരം നടന്ന ജില്ല : കാസർഗോഡ് (ചീമേനി)
  • തോൽവിറക് സമരത്തിന് നേതൃത്വം നല്കിയവർ:
    1. കാർത്യായനി അമ്മ
    2. കുഞ്ഞി മാധവി യുമായിരുന്നു 
  • തോൽവിറക് സമര നായിക എന്നറിയപ്പെടുന്നത്  : കാർത്യായനി അമ്മ

Related Questions:

' പ്രത്യക്ഷ രക്ഷ ദൈവസഭ ' സ്ഥാപിച്ചത് :
വക്കം മൗലവി ആരംഭിച്ച പത്രം :
വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് ?
' സ്വദേശാഭിമാനി ' പത്രം കണ്ടുകെട്ടിയ വർഷം ?
' മേച്ചിൽ പുല്ല് ' സമരം നടന്ന ജില്ല ?