Challenger App

No.1 PSC Learning App

1M+ Downloads
....................... ദുഃഖത്തിന് കാരണമാകുന്നു എന്ന് ബുദ്ധൻ പറഞ്ഞു.

Aതൃഷ്ണ

Bഅഹിംസ

Cസത്യ

Dദയ

Answer:

A. തൃഷ്ണ

Read Explanation:

Buddhism / ബുദ്ധമതം

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • ഭാര്യ യശോധര, മകൻ രാഹുലൻ

  • ജീവിതത്തോട് വിരക്തി തോന്നിയ സിദ്ധാർത്ഥൻ വീട് വിട്ടിറങ്ങുകയും ബീഹാറിലെ ബുദ്ധഗയയിലെ നിരഞ്ജന നദീതീരത്തുള്ള ആൽമര ചുവട്ടിൽവെച്ച് നിർവ്വാണം നേടുകയും ചെയ്തു.

  • തൃഷ്ണയാണ് ദുഃഖത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാൻ അദ്ദേഹം അഷ്ടാംഗമാർഗ്ഗം നിർദ്ദേശിച്ചു.

  1. ശരിയായ വിശ്വാസം

  2. ശരിയായ വാക്ക്

  3. ശരിയായ ജീവിതം

  4. ശരിയായ സ്മരണ

  5. ശരിയായ ചിന്ത

  6. ശരിയായ പ്രവൃത്തി

  7. ശരിയായ പരിശ്രമം

  8. ശരിയായ ധ്യാനം


Related Questions:

Author of Buddha Charitha :
രണ്ടാം ജൈനമത സമ്മേളനം നടന്നത് :
മഹാവീരൻ മരിച്ച വർഷം ?

ഇന്ത്യയിലെ ഏത് രാജാക്കന്മാരിൽനിന്നും ലഭിച്ച ആത്മാർത്ഥമായ പ്രോത്സാഹനമാണ് ബുദ്ധമതത്തിൻ്റെ വളർച്ചയ്ക്കു സഹായകമായത് ?

  1. അശോകൻ
  2. കനിഷ്കൻ
  3. ഹർഷൻ
    പ്രധാന ജൈനമത കേന്ദ്രമായ 'ഉദയഗിരി ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?