App Logo

No.1 PSC Learning App

1M+ Downloads
' ബിലാത്തി വിശേഷം ' എന്ന കൃതിയുടെ രചയിതാവ് ?

Aകെ പി കേശവമേനോൻ

Bഎം സി ജോസഫ്

Cസി കേശവൻ

DP കൃഷ്ണപിള്ള

Answer:

A. കെ പി കേശവമേനോൻ

Read Explanation:

കെ പി കേശവമേനോൻ

  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.
  • 'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.
  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
  • ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി 
  • 'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
  • കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951 
  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

പ്രധാന കൃതികൾ

  • ബിലാത്തി വിശേഷം (യാത്രാവിവരണം)
  • കഴിഞ്ഞകാലം (ആത്മകഥ)
  • നാം മുന്നോട്ട് 
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം

Related Questions:

മലയാളത്തിൽ ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ പത്രം ഏതാണ്?
ശങ്കരാചാര്യരുടെ ജന്മദേശമേത്?
കേരളത്തിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ?

താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?

  1. ഷണ്‍മുഖ ദാസൻ
  2. ശ്രീ ബാല ഭട്ടാരകന്‍
  3. സര്‍വ്വ വിദ്യാധിരാജൻ
  4. പരിപൂര്‍ണ കലാനിധി
    Vaikunda Swamikal was imprisoned in?