App Logo

No.1 PSC Learning App

1M+ Downloads
' ബോസ്റ്റൺ ടീ പാർട്ടി ' നടന്ന വർഷം ?

A1770

B1771

C1772

D1773

Answer:

D. 1773

Read Explanation:

ബോസ്റ്റൺ ടീ പാർട്ടി

  • ബ്രിട്ടീഷ് ഗവൺമെന്റ്  അമേരിക്കൻ കോളനികളിൽ ഏർപ്പെടുത്തിയ  നികുതി നയങ്ങൾക്ക്, പ്രത്യേകിച്ച് 1773-ലെ ടീ ആക്ടിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിഷേധമായിരുന്നു ബോസ്റ്റൺ ടീ പാർട്ടി
  • 1773 ഡിസംബർ 16 ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി
  • അതിലുണ്ടായിരുന്ന 342 പെട്ടി തേയില അവർ കടലിലേക്ക് വലിച്ചെറിഞ്ഞു.
  • ഈ സംഭവമാണ് ബോസ്റ്റൺ ടീപാർട്ടി എന്നറിയപ്പെടുന്നത് 
  • ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന : സൺസ് ഓഫ് ലിബർട്ടി

Related Questions:

ഗവർണമെന്റിന്റെ നിയമനിർമാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നി വിഭാഗങ്ങളായി തിരിക്കണമെന്നു വാദിച്ചത് താഴെ പറയുന്നതിൽ ആരാണ് ?
പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ് ?
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?

  1. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം - 1775
  2. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന സ്ഥലം - ഫിലാഡൽഫിയ
  3. ജോർജ് വാഷിംഗ്ടൺ കോണ്ടിനെന്റൽ ആർമിയുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു 
    ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം?