അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?
Aജെയിംസ് മാഡിസൺ
Bതോമസ് പെയിൻ
Cജോർജ് വാഷിംഗ്‌ടൺ
Dതോമസ് ജഫേഴ്സൺ
Answer:
C. ജോർജ് വാഷിംഗ്‌ടൺ
Read Explanation:
1787ലെ അമേരിക്കൻ ഭരണഘടനാ കൺവെൻഷൻ
- 1787-ൽ, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ഭരണഘടനാസമ്മേളനം നടന്നത്
- സമ്മേളനത്തിൽ ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി.
- ഭരണഘടനാ കൺവെൻഷനിൽ നിന്ന് ഉയർന്നുവന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഫെഡറൽ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു.
- കേന്ദ്ര (ഫെഡറൽ) ഗവൺമെൻ്റിനും,സംസ്ഥാനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ അധികാരം വിതരണം ചെയ്യാനും അതുവഴി അധികാരത്തിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമായിരുന്നു ഇത്.
- പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു
- 'അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ്' എന്നറിയപ്പെടുന്നതും ജോർജ് വാഷിംങ്ടൺ തന്നെയാണ്