App Logo

No.1 PSC Learning App

1M+ Downloads
' വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക ' എന്ന മുദ്രാവാക്യം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകുറിച്യ കലാപം

Bചാന്നാർ ലഹള

Cഅഞ്ചുതെങ്ങ് കലാപം

Dആറ്റിങ്ങൽ കലാപം

Answer:

A. കുറിച്യ കലാപം

Read Explanation:

കുറിച്യ കലാപം

  • കുറിച്യർ കലാപം നടന്ന വർഷം - 1812

കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ:

    1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്
    2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
    3. നികുതി നൽകാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തത്
  • കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
  • കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8
  • കുറിച്യ കലാപം അടിച്ചമർത്തിയ തലശേരി സബ് കളക്ടർ - ടി.എച് ബേബർ

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടത് എന്ന് ?

1905-ലെ ബംഗാൾ വിഭജനത്തിനെതിരെ ആരംഭിച്ച സമരത്തിൻറെ പ്രധാന രീതികളിൽ ഉൾപ്പെടാത്തവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?

  1. ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ ബഹിഷ്കരണം
  2. ഇന്ത്യയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതി
  3. തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം
  4. ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വിറ്റഴിക്കൽ
    ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?

    താഴെ തന്നിരിക്കുന്നവയിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?

    1. കർഷകരുടെ ദുരിതങ്ങൾ
    2. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
    3. രാജാക്കൻമാരുടെ പ്രശ്‌നങ്ങൾ
    4. ശിപായിമാരുടെ ദുരിതങ്ങൾ
      "ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?