App Logo

No.1 PSC Learning App

1M+ Downloads
' ഹരിതകേരളം ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

Aമമ്മൂട്ടി

Bകെ ജെ യേശുദാസ്

Cമോഹൻ ലാൽ

Dമഞ്ജു വാര്യർ

Answer:

B. കെ ജെ യേശുദാസ്

Read Explanation:

ഹരിതകേരളം മിഷൻ

  • ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൃഷി വികസനം, ശുചിത്വ-മാലിന്യ സംസ്ക്കരണം, മണ്ണ്-ജല സംരക്ഷണം എന്നീ മൂന്ന് മേഖലകൾക്ക് പ്രാധാന്യം നൽകികൊണ്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി
  • ഉദ്ഘാടനം ചെയ്‌ത വർഷം-2016 ഡിസംബർ 8
  • പദ്ധതിയുടെ അധ്യക്ഷൻ- പിണറായി വിജയൻ
  • ഹരീതകേരളം മീഷൻ - ഉപാധ്യക്ഷ ടി. എൻ. സീമ
  • ഹരിതകേരളം പദ്ധതിയുടെ ടാഗ്ലൈൻ-പച്ചയിലൂടെ വൃത്തിയിലേക്ക്
  • ഹരിതകേരളം മിഷൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യ ഹരിത ടൂറിസം ചെക്ക്‌പോസ്റ്റ് നിലവിൽ വന്ന പ്രദേശം - വാഗമൺ
  • 2019 ഡിസംബറിൽ ഹരിതകേരളം മിഷന്റെ സംസ്ഥാന ഹരിത പുരസ്‌കാരം ലഭിച്ച നഗരസഭ-പൊന്നാനി
  • ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ-കെ.ജെ. യേശുദാസ്
  • കേരളത്തിൽ ജൈവകൃഷിയുടെ ബ്രാൻഡ്അംബാസിഡർ- മഞ്ജുവാര്യർ



Related Questions:

മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?
"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?
കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
സ്ത്രീകളുടെ ശാരീരിക മാനസിക, സാമൂഹിക പ്രശ്നപരിഹാരത്തിനായി കേരള ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മോട്ടോ എന്താണ് ?