ഭൗതിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി.
കുട്ടിയായിരിക്കുമ്പോൾത്തന്നെ ഗണിതത്തിലും പ്രകൃതിശാസ്ത്രത്തിലും അതീവ താൽപര്യം പ്രക ടിപ്പിച്ചിരുന്നെങ്കിലും പിതാവിന്റെ ആഗ്രഹപ്രകാരം പിസാ സർവകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാർഥിയായി ചേരുകയാണുണ്ടായത്.
വലിയ വസ്‌തുക്കൾ ഭൂമിയിൽ വേഗത്തിൽ വീഴുമെന്ന അരിസ്റ്റോട്ടിലിന്റെ വാദഗതിയെക്കുറിച്ച് അദ്ദേഹം പഠനം നടത്തി.
പിസയിലെ ചരിഞ്ഞഗോപുരത്തിൽ വച്ചു നടത്തിയ പരീക്ഷണത്തിലൂടെ അരിസ്റ്റോട്ടിലിന്റെ ഈ വാദഗതി തെറ്റാണെന്നു തെളിയിച്ചു.
1585 മുതൽ 1592 വരെയുള്ള കാലയളവിലാണ് ഗലീലിയോ തന്റെ ആദ്യത്തെ ശാസ്ത്ര പുസ്‌തകമായ The Little Balance' രചിച്ചത്
സമത്വരണത്തിലുള്ള വസ്‌തുക്കൾ സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് നേർഅനുപാതത്തിലാണെന്ന് അദ്ദേഹം കണ്ടെത്തി.
ഗലീലിയോ നിർമിച്ച ദൂരദർശിനി അന്നു നിലവിലുളളതിനേക്കാൾ അനേകം മടങ്ങ് ശേഷിയുളളതാണ്.
ദൂരദർശിനി ഉപയോഗിച്ചുളള തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തുന്നതിനും ഭ്രമണം തിരിച്ചറിയുന്നതിനും അദ്ദേഹത്തിന് സാധിച്ചു.
ശനിയുടെ വലയങ്ങളും ക്ഷീരപഥത്തിലെ നക്ഷത്രങ്ങളും അദ്ദേഹം ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷണവിധേയമാക്കി.
ആകാശ നിരീക്ഷണങ്ങളെക്കുറിച്ചുള്ള 'Starry messenger' സൂര്യകളങ്കങ്ങളെക്കുറിച്ചുള്ള 'Discourse on Floating Bodies', 'Letters on Sunspots' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചതാണ്.