App Logo

No.1 PSC Learning App

1M+ Downloads
12 വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം എത്ര ?

A12

B100

C120

D144

Answer:

B. 100

Read Explanation:

ബുദ്ധിമാപനം (Measurement of Intelligence)

  • "മാപനത്തിൻ്റെ മാനദണ്ഡം ഒരു കൂട്ടം വ്യവഹാര പ്രകടനങ്ങളാണ്" - ഗ്രിഫിത്ത്  
  • ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയത് - ആൽഫ്രെഡ് ബിനെ 
  • ബുദ്ധിമാപനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ആൽഫ്രെഡ് ബിനെ
  • സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
  • പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു. 
  • മാനസിക വയസ്സ് / പ്രായം (MENTAL AGE) എന്ന ആശയത്തിന് രൂപം നൽകിയത് - ബിനെ 
  • വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ശോധകങ്ങൾ (Test) നിർമിച്ചു. 
  • ബൗദ്ധിക നിലവാരത്തെ ഇതുവഴി അളക്കാം എന്ന് അഭിപ്രായപ്പെട്ടു. 

 

ബുദ്ധിമാനം (INTELLIGENCE QUOTIENT - IQ)

  • രൂപം നൽകിയത് - വില്യം സ്റ്റേൺ 
  • മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. 
  • ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. 
  • IQ = MA/CA X 100

 

  • 12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?
  • IQ = MA/CA X 100
  • IQ = 12/12 X 100 = 100

 

 

ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് - ടെർമാൻ 

140 മുതൽ 

പ്രതിഭാശാലി / ധിഷണാശാലി (GENIUS)

120-139

അതിബുദ്ധിമാൻ (VERY SUPERIOR)

110-119

ബുദ്ധിമാൻ (SUPERIOR)

90-109

ശരാശരിക്കാർ  (AVERAGE)

80-89

ബുദ്ധികുറഞ്ഞവർ  (DULL)

70-79

അതിർരേഖയിലുള്ളവർ (BORDERLINE)

70 നു താഴെ

മന്ദബുദ്ധികൾ (FEEBLE MINDED)

50-69

മൂഢബുദ്ധി (MORONS)

25-49

ക്ഷീണബുദ്ധി (IMBECILE)

25 നു താഴെ

 ജഡബുദ്ധി (IDIOTS)


Related Questions:

ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?
ഹവാർഡ് ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധികളോട് കൂട്ടിച്ചേർക്കുകയും പിൽക്കാലത്ത് പിൻവലിക്കുകയും ചെയ്ത ബുദ്ധി ഏതാണ് ?
വാക്കുകൾ വാചികവും ലിഖിതവും ആയ രീതിയിൽ യുക്തിസഹവും കാര്യക്ഷമമായും ഉപയോഗിക്കാനുള്ള പഠിതാവിന്റെ ബുദ്ധിയെ ഗാർഡ്നർ വിശേഷിപ്പിച്ചത്?
ക്ലാസ് മുറികളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏതുതരത്തിലുള്ള ബുദ്ധിയാണ് സഹായകമാകുന്നത്
ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃക സിദ്ധാന്തം അനുസരിച്ച് ഒരാൾ ഏർപ്പെടുന്ന ബൗദ്ധിക പ്രവർത്തനത്തിന് എത്ര ഘടകങ്ങൾ ഉണ്ട് ?