App Logo

No.1 PSC Learning App

1M+ Downloads
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?

Aനുനോ ഡ കുൻഹ

Bഫ്രാൻസിസ്‌കോ ബറേറ്റോ

Cലോപസ് സെക്യുറേ

Dമാർട്ടിം ഡിസൂസ

Answer:

A. നുനോ ഡ കുൻഹ

Read Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട

  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.

  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.

  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.

  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു

  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട

  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.


Related Questions:

താഴെ പറയുന്നവയിൽ ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയിൽ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണരിൽ പെടാത്തത് ആരാണ് ?
വാസ്കോഡ ഗാമ അന്തരിച്ചത് ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. പറങ്കികൾ - പോർച്ചുഗീസുകാർ 
  2. പരന്ത്രീസുകാർ - ഡച്ചുകാർ 
  3. ലന്തക്കാർ - ഫ്രഞ്ചുകാർ 
  4. ശീമക്കാർ - ഇംഗ്ലീഷുകാർ 
Pallipuram Fort is situated in:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1604 ൽ  ഡച്ച് അഡ്മിറൽ ആയിരുന്ന സ്റ്റീവൻ വാൻഡർ ഹാഗൻ്റെ നേതൃത്വത്തിൽ ഒരു സംഘം കോഴിക്കോട്ടു വന്ന് സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കി
  2. ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഭരണാധികാരിയുമായി ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു അത്.