Challenger App

No.1 PSC Learning App

1M+ Downloads
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?

Aനുനോ ഡ കുൻഹ

Bഫ്രാൻസിസ്‌കോ ബറേറ്റോ

Cലോപസ് സെക്യുറേ

Dമാർട്ടിം ഡിസൂസ

Answer:

A. നുനോ ഡ കുൻഹ

Read Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട

  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.

  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.

  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.

  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു

  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട

  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.


Related Questions:

കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റൽമുളക്, പുകയില, റബ്ബർ, മരച്ചീനി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി ഏത് ?
താഴെ പറയുന്നവയിൽ ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയിൽ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണരിൽ പെടാത്തത് ആരാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി- ഫ്രാൻസിസ്കോ ഡി അൽമേഡ ആണ്
  2. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് ഫ്രാൻസിസ്കോ ഡി അൽമേഡ ആണ്.
    ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?