App Logo

No.1 PSC Learning App

1M+ Downloads
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?

Aനുനോ ഡ കുൻഹ

Bഫ്രാൻസിസ്‌കോ ബറേറ്റോ

Cലോപസ് സെക്യുറേ

Dമാർട്ടിം ഡിസൂസ

Answer:

A. നുനോ ഡ കുൻഹ

Read Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട

  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.

  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.

  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.

  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു

  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട

  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.


Related Questions:

പോർച്ചുഗീസിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. 1510-ന്റെ തുടക്കത്തിൽ അൽബുക്കർക്ക് ഗോവ പിടിച്ചെടുത്തു
  2. പോർച്ചുഗലിലെ രാജാവായ ഇമ്മാനുവലിന്റെ പ്രചോദനത്താൽ വാസ്കോഡ ഗാമ ഇന്ത്യയി ലേക്കുള്ള ഒരു സമുദ്ര പാത കണ്ടെത്താൻ ശ്രമിക്കുന്നു.
  3. പോർച്ചുഗീസുകാരുടെ കീഴിൽ, കൊച്ചി അതിവേഗം വിശാലവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു പട്ടണമായി വളർന്നു, അവരുടെ നല്ല കാലങ്ങളിൽ അത് ഗോവയ്ക്ക് ശേഷമുള്ള മലബാർ തീരത്തെ ഏറ്റവും മികച്ചതും വലുതുമായ നഗരം ആയിരുന്നു.
    ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച വർഷം ഏത് ?
    മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ?
    വാസ്കോഡഗാമക്ക് ഡോം എന്ന പദവി നൽകിയത് ആര്
    കുഞ്ഞാലി മരക്കാർ നാലാമനെ വധിക്കുവാൻ ഉത്തരവിട്ട പോർച്ചുഗീസ് വൈസ്രോയി?