App Logo

No.1 PSC Learning App

1M+ Downloads
1787ലെ ഭരണഘടനാ കൺവെൻഷനിൽ ആരുടെ നേതൃത്വത്തിലാണ് അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കപെട്ടത്?

Aതോമസ് ജെഫേഴ്സൺ

Bഅലക്സാണ്ടർ ഹാമിൽട്ടൺ

Cജെയിംസ് മാഡിസൺ

Dജോൺ ആഡംസ്

Answer:

C. ജെയിംസ് മാഡിസൺ

Read Explanation:

1787ലെ ഭരണഘടനാ കൺവെൻഷൻ

  • അമേരിക്കൻ വിപ്ലവത്തിന് ശേഷം 1787-ൽ, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ഭരണഘടനാസമ്മേളനം നടന്നത്
  • സമ്മേളനത്തിൽ ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി. 
  • ഭരണഘടനാ കൺവെൻഷനിൽ നിന്ന് ഉയർന്നുവന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഫെഡറൽ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു.
  • കേന്ദ്ര (ഫെഡറൽ) ഗവൺമെൻ്റിനും,സംസ്ഥാനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ അധികാരം വിതരണം ചെയ്യാനും അതുവഴി അധികാരത്തിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമായിരുന്നു ഇത്.
  • പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു

Related Questions:

തീർത്ഥാടക പിതാക്കന്മാർ അമേരിക്കയിൽ ആരംഭിച്ച ആദ്യത്തെ കോളനി?
ബ്രിട്ടീഷ് ഗവൺമെന്റ് അമേരിക്കയിൽ നടപ്പിലാക്കിയ പ്രധാന നിയമമാണ്?
അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ മറ്റൊരു പേര് എന്താണ്?
The American declaration of independence laid emphasis on?

താഴെകൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

1.1607 ൽ ലണ്ടൻ കമ്പനിക്ക് ബ്രിട്ടീഷ് രാജാവായിരുന്ന ജെയിംസ് രണ്ടാമൻ ഒരു ചാർട്ടർ  നൽകി.

2.ചാർട്ടർ പ്രകാരം ലണ്ടൻ കമ്പനിക്ക് വടക്കേ അമേരിക്കയിൽ കോളനികൾ സ്ഥാപിക്കാനുള്ള അധികാരം ലഭിച്ചു

3.ലണ്ടൻ കമ്പനി ആദ്യമായിട്ട് കോളനി സ്ഥാപിച്ച അമേരിക്കൻ സ്ഥലമാണ് ജോർജിയ