Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന ഏതാണ്?

Aസൺസ് ഓഫ് അനാർക്കി

Bസൺസ് ഓഫ് ലിബർട്ടി

Cബോസ്റ്റൺ സൺസ് സൊസൈറ്റി

Dപാട്രിയറ്റ്സ് യുണൈറ്റഡ്

Answer:

B. സൺസ് ഓഫ് ലിബർട്ടി

Read Explanation:

ബോസ്റ്റൺ ടീ പാർട്ടി

  • ബ്രിട്ടീഷ് ഗവൺമെന്റ്  അമേരിക്കൻ കോളനികളിൽ ഏർപ്പെടുത്തിയ  നികുതി നയങ്ങൾക്ക്, പ്രത്യേകിച്ച് 1773-ലെ ടീ ആക്ടിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിഷേധമായിരുന്നു ബോസ്റ്റൺ ടീ പാർട്ടി
  • 1773 ഡിസംബർ 16 ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി
  • അതിലുണ്ടായിരുന്ന 342 പെട്ടി തേയില അവർ കടലിലേക്ക് വലിച്ചെറിഞ്ഞു.
  • ഈ സംഭവമാണ് ബോസ്റ്റൺ ടീപാർട്ടി എന്നറിയപ്പെടുന്നത് 
  • ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന : സൺസ് ഓഫ് ലിബർട്ടി

Related Questions:

കോണ്ടിനെൻറ്റൽ സമ്മേളനം ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്ന് ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത് ആർക്ക് ?
The Constitution Convention held at Philadelphia under the leadership of .................. framed the American Constitution.
Christopher Columbus thought that the place he reached was India. Later, they were known as the :

ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ  പ്രസ്താവന/പ്രസ്താവനകൾ   ഏത്?

1. ഒരു ഫെഡറൽ സംവിധാനം നിലവിൽ വന്നു 

2. ലോകത്തിലെ ആദ്യത്തെ ആധുനിക സ്വാതന്ത്ര്യം  ലോകത്തിനു നൽകി. 

3. സ്വാതന്ത്ര്യം,  സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്. 

4. Independent  Judiciary  നിലവിൽ വന്നു