App Logo

No.1 PSC Learning App

1M+ Downloads
18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :

Aസ്നേഹപൂർവ്വം

Bസമാശ്വാസം

Cആരോഗ്യകിരണം

Dആശാധാര

Answer:

C. ആരോഗ്യകിരണം

Read Explanation:

  • ആരോഗ്യകിരണം - 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി
  • സ്നേഹപൂർവ്വം - മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്ന പദ്ധതി.
  • ആശാധാര- രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ ,അരിവാൾ രോഗം ,തലാസീമിയ തുടങ്ങിയവയ്ക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി 
  • സമാശ്വാസം - സംസ്ഥാനത്ത് വൃക്ക തകരാർ മൂലം ഡയാലിസിസിനു വിധേയരാകുന്ന ബി . പി . എൽ കുടുംബങ്ങളിൽപ്പെട്ട രോഗികൾക്ക് പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതി 

Related Questions:

സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?

  1. സംസ്ഥാനത്തെ എൻഡോ സൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായം
  2. കുഷ്ഠരോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം
  3. പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ധനസഹായം
  4. സിക്കിൾസ് അനീമിയ രോഗികൾക്ക് നൽകുന്ന ധനസഹായം

    വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ് ?

    1. കേരള സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിയത്
    2. ഭിന്നശേഷിയുള്ള വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് കൊണ്ടുവരുന്നതിന്
    3. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കർമ്മപരിപാടി
    4. ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പദ്ധതി
      വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?
      കേരളത്തിൽ ശിശു-മാതൃ മരണ നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നവജാത ശിശുക്കളിൽ നടത്തി വരുന്ന കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
      കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?