App Logo

No.1 PSC Learning App

1M+ Downloads
1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്‌ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര് ?

Aആർതർ വെല്ലസ്ലി

Bറോബർട്ട് ക്ലൈവ്

Cവാറൻ ഹേസ്റ്റിംഗ്സ്

Dജൊനാഥൻ ഡങ്കൻ

Answer:

A. ആർതർ വെല്ലസ്ലി

Read Explanation:

ആര്‍തര്‍ വെല്ലസ്ലി 

  • യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് വിജയം ഉറപ്പിച്ച പടനായകൻ 
  • നെപ്പോളിയനെ വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) തോല്‍പിച്ച ബ്രിട്ടിഷ് സേനാധിപൻ
  • ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന റിച്ചാഡ് വെല്ലസ്ലിയുടെ സഹോദരൻ 
  • 'വെല്ലിംഗ്ടണ്‍ പ്രഭു' എന്നറിയപ്പെടുന്നത് ആര്‍തര്‍ വെല്ലസ്ലിയാണ് 
  • തന്റെ ഭരണകാലത്ത് ആര്‍തര്‍ വെല്ലസ്ലിയെ തന്നെ ബ്രിട്ടീഷ്  സൈനിക ഉപദേഷ്ടാവായി റിച്ചാഡ് വെല്ലസ്ലി നിയമിക്കുകയുണ്ടായി
  • പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന്‌ ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കപ്പെട്ടത്‌ റിച്ചാഡ് വെല്ലസ്ലിയുടെ ഭരണകാലത്താണ് 
  • നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ വിജയം നേടിയ ബ്രിട്ടീഷ് സേനയുടെ സൈന്യാധിപൻ

Related Questions:

മുത്തങ്ങ സമരം നടന്നത് എന്നായിരുന്നു ?
മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു :
'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് :
കൂനൻ കുരിശുസത്യം ഏത് വിഭാഗക്കാരുമായി ബന്ധപ്പെട്ടതാണ്?
Who is popularly known as 'Kerala Simham'?