Challenger App

No.1 PSC Learning App

1M+ Downloads
1887 -ൽ ആസിഡുകളെയും ബേസുകളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം (അറീനിയസ് സിദ്ധാന്തം ) അവതരിപ്പിച്ച സ്വാന്റെ അറീനിയസ് ഏതു രാജ്യക്കാരനായിരുന്നു ?

Aസ്വീഡൻ

Bഡെന്മാർക്

Cഅമേരിക്ക

Dറഷ്യ

Answer:

A. സ്വീഡൻ

Read Explanation:

അറീനിയസ് സിദ്ധാന്തം 

  • 'ഏതൊരു ആസിഡും ബേസും ജലത്തിൽ ലയിക്കുമ്പോൾ അവ അയോണുകളായി വിഭജിക്കപ്പെടുന്നു '
  • ആവിഷ്കരിച്ചത് - സ്വാന്റെ അറീനിയസ് (സ്വീഡൻ )

  ഈ സിദ്ധാന്ത പ്രകാരം:

   ആസിഡുകൾ 

  • ജലത്തിൽ വിഘടിച്ച് ഹൈഡ്രജൻ അയോണുകൾ (H+) നൽകുന്ന പദാർത്ഥങ്ങൾ 

   ബേസുകൾ 

  • ജലത്തിൽ ഹൈഡ്രോക്സിൽ അയോണുകൾ (OH-)നൽകുന്ന പദാർത്ഥങ്ങൾ 

സിദ്ധാന്തത്തിന്റെ പരിമിതികൾ 

  • ജലീയ ലായനികൾക്ക് മാത്രം ബാധകം 
  • ഹൈഡ്രോക്സിൽ ഗ്രൂപ്പില്ലാത്ത അമോണിയ പോലെയുള്ള ബേസിക ഗുണമുള്ള പദാർത്ഥങ്ങൾക്ക് ബാധകമല്ല 

Related Questions:

H3PO4 ന്റെ ബേസികത എത്രയാണ്?
കറിയുപ്പിന്റെ രാസനാമം എന്താണ് ?
CO2, SO2, NO2 എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്നു?
ആസിഡുകൾ ജലീയ ലായനിയിൽ ഏത് അയോണുകൾ പുറത്തുവിടുന്നു?
അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന SO2, NO2 വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുന്ന പ്രതിഭാസമാണ്?