1917 -ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
Aഖേഡാ
Bഅഹമ്മദാബാദ്
Cചമ്പാരൻ
Dഅമൃത്‌സർ
Answer:
C. ചമ്പാരൻ
Read Explanation:
ബിഹാറിലെ ചമ്പാരന്‍ മേഖലയിലെ നീലം കുഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുവേണ്ടി 1917 ഏപ്രില്‍ രണ്ടാംവാരമാണ് ഗാന്ധിജി ചമ്പാരനില്‍ എത്തുന്നത്.
ബ്രിട്ടീഷ് തോട്ടമുടമകള്‍ ഇവിടത്തെ കര്‍ഷകരെക്കൊണ്ട് നിര്‍ബന്ധിച്ച് നീലം കൃഷി ചെയ്യിക്കുകയായിരുന്നു.
കൈവശമുള്ള ഭൂമിയുടെ 20ല്‍ മൂന്ന് ശതമാനത്തില്‍ നിര്‍ബന്ധമായും നീലം കൃഷി ചെയ്യണമെന്നായിരുന്നു ബ്രിട്ടീഷ് തീട്ടൂരം.'തീന്‍കാതിയ' എന്ന പേരിലുള്ള ഈ സമ്പ്രദായത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം 19-ാം നൂറ്റാണ്ടില്‍ ത്തന്നെ ഉയര്‍ന്നിരുന്നു.
ദിനബന്ധുമിത്രയുടെ 'നീലദര്‍പ്പണ്‍' എന്ന നാടകം ഇക്കാര്യങ്ങള്‍ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.