App Logo

No.1 PSC Learning App

1M+ Downloads
1918 ൽ തലശ്ശേരിയിൽ വെച്ച് നടന്ന മൂന്നാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?

Aആനി ബസന്റ്

Bസി പി രാമസ്വാമി അയ്യർ

Cആസിം അലിഖാൻ

Dകസ്തൂരി രംഗ അയ്യങ്കാർ

Answer:

C. ആസിം അലിഖാൻ

Read Explanation:

മലബാർ ജില്ലാ കോൺഗ്രസ്

  • മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.
  • 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു.

രണ്ടാം സമ്മേളനം

  • നടന്ന വർഷം - 1917
  • രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ - സി.പി.രാമസ്വാമി അയ്യർ
  • രണ്ടാം സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട്

മൂന്നാം സമ്മേളനം

  • നടന്ന വർഷം - 1918
  • മൂന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ - ആസിം അലിഖാൻ 
  • നടന്ന സ്ഥലം - തലശ്ശേരി

നാലാം സമ്മേളനം

  • നടന്ന വർഷം - 1919
  • നാലാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കെ.പി.രാമൻ മേനോൻ
  • നടന്ന സ്ഥലം - വടകര

അഞ്ചാം സമ്മേളനം

  • മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം
  • നടന്ന വർഷം -  1920
  • അധ്യക്ഷൻ - കസ്തൂരിരംഗ അയ്യങ്കാർ
  • നടന്ന സ്ഥലം - മഞ്ചേരി
  • 1920 ഏപ്രിൽ 28 -ന് നടന്ന അഞ്ചാമത് മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ മിതവും തീവ്രവുമായ ഘടകങ്ങൾ കാരണം സംഘടനയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു.
  • മഞ്ചേരിയിൽ നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ - ഭരണപരിഷ്കാരം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് 
  • അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത് - ആനിബസന്റും അനുയായികളും
  • കേരളത്തിലെ സൂററ്റ്‌ എന്നറിയപ്പെടുന്നത് - മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം.

Related Questions:

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ യോഗം എവിടെ വെച്ചായിരുന്നു?
Who was the President of the Aikya Kerala Committee formed in 1945?
`കേരളത്തിലെ സൂറത്ത്´ എന്ന് വിശേഷിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം ഏത്?

ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

  1. കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം -114
  2. കേരളത്തിലെ നിയമസഭായിലെ അംഗങ്ങളുടെ എണ്ണം -127
  3. 12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു .
  4. ഇതിൽ 11 മണ്ഡലങ്ങൾ ജാതിക്കും, 1 മണ്ഡലം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു.

    കേരളത്തിന്റെ സംയോജനത്തെക്കുറിച്ചുള്ള വസ്തുതകൾ

    1. 1928 മെയിൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന പയ്യന്നൂരിലെ രാഷ്ട്രീയ സമ്മേളനം കേരള പ്രത്യേക പ്രവിശ്യ രൂപീകരിക്കാനുള്ള പ്രമേയം പാസാക്കി
    2. കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1947-ഏപ്രിലിൽ ടീച്ചൂരിൽ നടന്ന ഐക്യകേരള സമ്മേളനം കൊച്ചി മഹാരാജാവ് ശ്രീ. കേരളവർമ്മയെ സന്ദർശിച്ച് ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവ ഉൾപ്പെടുന്ന ഐക്യകേരള സംസ്ഥാനം സ്ഥാപിക്കുന്നതിന് അനുകൂലമായി സംസാരിച്ചു.
    3. 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി സംയോജനം നടന്നു
    4. 1956-ലെ സംസ്ഥാന പുന:സംഘടന നിയമപ്രകാരം തിരുവിതാംകൂറിലെ നാല് തെക്കൻ താലൂക്കുകളായ തോവള, അഗതിശ്വരം, കൽക്കുളം, വിളവൻകോട് എന്നിവ കേരള സംസ്ഥാനം ഉൾപ്പെടുത്തി