App Logo

No.1 PSC Learning App

1M+ Downloads
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ യോഗം എവിടെ വെച്ചായിരുന്നു?

Aഒറ്റപ്പാലം

Bതൃശൂർ

Cകോഴിക്കോട്

Dഎറണാംകുളം

Answer:

A. ഒറ്റപ്പാലം

Read Explanation:

1921 ൽ കേരളത്തിൽ പ്രാദേശികമായ ഒരു കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു .കെപിസിസി അഥവാ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി.തുടർന്ന് അവരുടെ ആദ്യത്തെ യോഗം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് വെച്ചായിരുന്നു. 1897 ലെ അമരാവതി ഐ എൻ സി സമ്മേളനത്തിൽ ഐ എൻ സി യുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരേ ഒരു മലയാളി അധ്യക്ഷത വഹിച്ചു.ചേറ്റൂർ ശങ്കരൻ നായർ.അപ്പോൾ ഐഎൻസി പ്രാദേശികതലത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ചപ്പോൾ കേന്ദ്ര നേതൃത്വത്തിൽ ആദ്യമേ പ്രവർത്തി പരിചയം ഉള്ളവരെയായിരുന്നു അത് ഏല്പിച്ചത് .അത്തരത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വം ആദ്യം ഏൽപ്പിച്ചത് ചേറ്റൂർ ശങ്കരൻ നായറെ ആയിരുന്നു.അദ്ദേഹത്തിൻറെ സ്വദേശം പാലക്കാട് ജില്ലയിൽ ആയിരുന്നു.അതുകൊണ്ടാണ് കെപിസിസിയുടെ ആദ്യ സമ്മേളനം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് വച്ച് നടന്നത്.


Related Questions:

Who among the following person is not associated with Kochi Rajya Prajamandalam ?
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?
'തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ജിഹ്വാ' എന്നറിയപ്പെട്ട പ്രസിദ്ധീകരണം ഏത്?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?
The person who resigned from the Aikya Kerala Committee with the belief that State headed by a Rajapramukh will not be helpful to the formation of a democratic State