App Logo

No.1 PSC Learning App

1M+ Downloads
1927 ൽ 480 അനുയായികളുമായി മാവേലിക്കരയിൽ നിന്നും ശിവഗിരിയിലേക്ക് തീർത്ഥാടന ജാഥ നടത്തിയ നവോത്ഥാന നായകൻ ആരാണ് ?

Aപൊയ്കയില്‍ കുമാര ഗുരു

Bവേലുക്കുട്ടി അരയൻ

Cഅയ്യത്താൻ ഗോപാലൻ

Dശുഭാനന്ദ ഗുരുദേവൻ

Answer:

D. ശുഭാനന്ദ ഗുരുദേവൻ

Read Explanation:

ശുഭാനന്ദ ഗുരുദേവൻ

  • മാവേലിക്കര ആസ്ഥാനമായി പ്രവർത്തിച്ച സാംബവ സമുദായ അംഗമായ നവോത്ഥാന നായകൻ
  • ശുഭാനന്ദ ഗുരുവിന്റെ ആദ്യകാല നാമം  - പാപ്പൻക്കുട്ടി

  • ആത്മബോധോദയ സംഘ സ്ഥാപകൻ
  • 1926 ലാണ്  അദ്ദേഹം ആത്മബോധോദയ സംഘം സ്ഥാപിച്ചത് 
  • ആത്മ ബോധോദയ സംഘത്തിന്റെ ആസ്ഥാനം : ചെറുകോൽ, മാവേലിക്കര.

  • ശുഭാനന്ദ ഗുരു ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം : 1926. 
  • 480 അനുയായികളുമായി മാവേലിക്കരയിൽ നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടന ജാഥ നടത്തിയ നവോത്ഥാന നായകൻ : ശുഭാനന്ദ ഗുരു (1927)
  • അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു 1934 ജനുവരിയിൽ മാവേലിക്കരയ്ക്കടുത്തുള്ള തട്ടാരമ്പലത്തുവച്ച് ഗാന്ധിജിക്കു സ്വീകരണം നൽകിയത്
  •  ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശുഭാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തിയത് - 1935 

Related Questions:

കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി ?
താഴെ പറയുന്ന നവോത്ഥാന നായകരിൽ ഒരേ വർഷം ജനിച്ചവർ ആരെല്ലാം?
സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്:

  1. പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു. 
  2. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
  3. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.

    താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

    1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
    2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
    3. വാഗ്ഭടാനന്ദൻ - സമത്വ സമാജം