App Logo

No.1 PSC Learning App

1M+ Downloads
1936 ജൂലായ് 13-ന് നടന്ന ഏത് സംഭവമാണ്, സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉത്തേജകമായി പ്രവർത്തിച്ചത്?

Aഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കൊലപാതകം

Bജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകം

Cമാനുവൽ അസാനയുടെ രാജി

Dഇവയൊന്നുമല്ല

Answer:

B. ജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകം

Read Explanation:

ജോസ് കാൽവോ സോട്ടെലോ 

  • ഒരു വലതുപക്ഷ സ്പാനിഷ് രാഷ്ട്രീയക്കാരനും, സ്പാനിഷ് റിപ്പബ്ലിക്കിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രമുഖ നേതാവുമായിരുന്നു.
  • സ്പെയ്നിലെ ഫാസിസ്റ്റ് ചിന്താധാരയുടെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം
  • 1936 ജൂലൈ 13-ന് സ്പാനിഷ് റിപ്പബ്ലിക്കൻ പോലീസിലെ അംഗങ്ങൾ അദ്ദേഹത്തെ വധിച്ചത് സ്പെയിനിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിപ്പിച്ചു.
  • സോട്ടെലോയുടെ കൊലപാതകം സോഷ്യലിസ്റ്റും റിപ്പബ്ലിക്കൻ സേനയിലെ അംഗവുമായ ലെഫ്റ്റനൻ്റ് ജോസ് കാസ്റ്റിലോയെ നേരത്തെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരുന്നു.
  • സോട്ടെലയുടെ കൊലപാതകത്തോടെ സ്പാനിഷ് സമൂഹം കൂടുതൽ ധ്രുവീകരിക്കപ്പെട്ടു 
  • ഇങ്ങനെ ആത്യന്തികമായി സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് സോട്ടെലയുടെ കൊലപാതകം കാരണമായി .

Related Questions:

ഹിരോഷിമയിലെ ബോംബാക്രമണത്തിൽ നിന്ന് അണുവികിരണത്തിന് ഇരയായ പെൺകുട്ടിയുടെ പേരെന്താണ്?
1939 ൽ സോവിയറ്റ് യൂണിയനും ജർമനിയും ഒപ്പ് വച്ച അനാക്രമണസന്ധി അവസാനിച്ച വർഷം?

മാർഷൽ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ അമേരിക്ക രൂപകൽപ്പന ചെയ്ത യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണ പദ്ധതിയായിരുന്നു ഇത്.

2.1950 ലാണ് മാർഷൽ പദ്ധതിയുടെ കിഴിൽ ഒരു യൂറോപ്യൻ സാമ്പത്തിക സഹകരണ സംഘം ആരംഭിച്ചത്

രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?
What happened to the Sudetenland as a result of the Munich agreement?